മട്ടന്നൂരില്‍ എന്‍. ഷാജിത്ത് ചെയര്‍മാന്‍
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ ആറാമതു ഭരണസമിതി ചെയര്‍മാനായി സി.പി.എമ്മിലെ എന്‍.ഷാജിത്ത് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് രാവിലെ് 11.30 ന് നടന്ന തെരഞ്ഞെടുപ്പില്‍ ഷാജിത്തിന് 21 വോട്ടും എതിരാളി കോണ്‍ഗ്രസ്സിലെ പി.രാഘവന് 14 വോട്ടും ലഭിച്ചു.
രണ്ടുതവണ മട്ടന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റും പിന്നീട് മുനിസിപ്പല്‍ ഉപദേശക സമിതി ചെയര്‍മാനുമായിരുന്ന എന്‍. മുകുന്ദന്‍ മാസ്റ്ററുടെ മകനാണ് ഷാജിത്ത്.
മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്.
ചാവശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക ലീനയാണ് ഭാര്യ.
2007 ലെ ഭരണഭരണസമിതിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
വരണാധികാരി ഡി.എഫ്.ഒ പി. കാര്‍ത്തിക് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സി.പി.എം നേതാവ് ടി. കൃഷ്ണന്‍, മുന്‍ ചെയര്‍മാന്‍മാരായ കെ.ടി. ചന്ദ്രന്‍ മാസ്റ്റര്‍, കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, അനിതാവേണു എന്നിവരും വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.
ഇടതുമുന്നണിയില്‍ ദേവര്‍ക്കാട് വാര്‍ഡില്‍നിന്നു വിജയിച്ച സി.പി.എമ്മിലെ ഒ. പ്രീതയും യു.ഡി.എഫില്‍ പാലോട്ടുപള്ളി വാര്‍ഡില്‍ നിന്നു വിജയിച്ച മുസ്ലിംലീഗിലെ പി.പ്രജിലയും മത്സരിക്കും.