പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം.

കണ്ണൂര്‍: പോലീസുദ്യോസ്ഥര്‍ക്ക് പരിശീലനപരിപാടി സംഘടിപ്പിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ക്കും പി.ആര്‍.ഒമാര്‍ക്കുമുള്ള സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം ഇന്ന് കണ്ണൂര്‍ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്നു.

കണ്ണൂര്‍ റൂറല്‍ അഡിഷണല്‍ എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ഇന്റര്‍നാഷണല്‍ ട്രെയിനല്‍ അഡ്വ.എ.ദിനേഷ് ക്ലാസെടുത്തു.

കണ്ണൂര്‍ റോട്ടറി സീസൈഡില്‍ നടന്ന പരിപാടിയില്‍ ഡോ.അജിത് സുഭാഷ് അധ്യക്ഷത വഹിച്ചു.

ഡോ.സി.കെ.അശോകന്‍, ഗംഗാധര്‍
മണിയാണി, പരാഗ്, മനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.