ശീട്ടുകളിസംഘം യമുനാതീരത്ത് പിടിയിലായി.

പയ്യന്നൂര്‍: കാനായി യമുനാതീരം റിസോര്‍ട്ടില്‍ നിന്ന് ചൂതാട്ടസംഘത്തെ പിടികൂടി.

കാനായി നരീക്കാംവള്ളി യമുന തീരം റിസോര്‍ട്ടില്‍ പണം വച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട പത്ത് പേരെയാണ് എസ്.ഐ. എം.പി.ഷീജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

റിസോര്‍ട്ടിലെ ഒമ്പതാം നമ്പര്‍ കോട്ടേജില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. 61,200 രൂപ പിടിച്ചെടുത്തു.

പാടിയോട്ടുചാല്‍ സ്വദേശികളായ എ.ടി.വി.ശിവദാസന്‍ (57), പുതുപ്പറമ്പില്‍ ജോസ്‌കുട്ടി (52), രാജേഷ് (38), നൗഫല്‍ (50), മാതിപാറയിലെ ടി.വി.ധനരാജ് (47), പെരിങ്ങോം ഉളിക്കലിലെ വാവോലി പ്രജീഷ് (39), എരമം ആലക്കാട് പാലുവള്ളി എഴുത്താന്‍ വളപ്പില്‍ അജയന്‍ (48), മാതമംഗലം കക്കറയിലെ പലം മുറിയില്‍ ബിനു ജോസഫ് (46), മാത്തില്‍ വട ശേരിയിലെ കാനാവീട്ടില്‍ നാരായണന്‍കുട്ടി നായര്‍ (70), പെരിങ്ങോത്ത് പി.രാജേഷ് (40) എന്നിവരാണ് പിടിയിലായത്.

റിസോര്‍ട്ടില്‍ അടുത്തകാലത്ത് ഇത്തരം അനഭലഷണീയമായ സംഭവങ്ങല്‍ നടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്.