ഡോ.ഷാഹുല്‍ഹമീദിന് ഹ്യൂമണ്‍റൈറ്റ്‌സ് പരസ്‌ക്കാരം സമ്മാനിച്ചു.

തിരുവനന്തപുരം: ഹ്യൂമണ്‍റൈറ്റ് ഫൗണ്ടേഷന്‍ ഡല്‍ഹിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും തിരഞ്ഞെടുത്ത ഒരാള്‍ക്ക് നല്‍കി വരുന്ന ഹ്യൂമന്‍ റൈറ്റ്‌സ് പുരസ്‌കാരം എയറോസിസ് കോളേജ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ഷാഹുല്‍ഹമീദിന് സമ്മാനിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ … Read More

സേവ രത്‌ന അവാര്‍ഡ് ഹരിത രമേശന്

കണ്ണൂര്‍: കാരുണ്യപ്രവര്‍ത്തനങ്ങള്‍ ജീവിതവ്രതമാക്കിയ സേവകന് വീണ്ടും അംഗീകാരം. ആക്‌സിസ് ബാങ്ക് മാക്‌സ് ലൈഫ് മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും സ്വയം സംരംഭകത്വത്തെയും മുന്‍ നിര്‍ത്തി നല്‍കുന്ന സേവ രത്‌ന അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാതമംഗലം സ്വദേശി ഹരിത രമേശിന് ലഭിച്ചു. കണ്ണൂര്‍ കെ.വി.ആര്‍ … Read More

രാഘവന്‍ കടന്നപ്പള്ളിക്ക് എം.വി.ദേവന്‍ മെമ്മോറിയല്‍ മാധ്യമപുരസ്‌ക്കാരം.

ചെറുവത്തൂര്‍: രാഘവന്‍ കടന്നപ്പള്ളിക്ക് എം.വി.ദേവന്‍ മെമ്മോറിയല്‍ പുരസ്‌ക്കാരം. ചെമ്പ്രകാനം ചിത്ര ശില്‍പ്പകലാ അക്കാദമി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിനാണ് മാധ്യമം ദിനപത്രം പയ്യന്നൂര്‍ ലേഖകനും എഴുത്തുകാരനുമായ രാഘവന്‍ കടന്നപ്പള്ളിയെ തെരഞ്ഞെടുത്തത്. 30 വര്‍ഷത്തോളമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും പയ്യന്നൂര്‍ … Read More

കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസംബറില്‍ മാതമംഗലത്ത്

മാതമംഗലം: സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ എട്ടാമത് കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസംബറില്‍ മാതമംഗലത്ത് നടക്കും. മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനുമായ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ 2014 മുതലാണ് പുരസ്‌കാരം നല്‍കി വരുന്നത്. ഈ വര്‍ഷം … Read More

പി.ദാമോദരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ഐ.ആര്‍.പി.സി.ക്ക്

പിലാത്തറ: പ്രമുഖ സഹകാരിയും സാമൂഹിക-രാഷ്ട്രീയ-സാംസ്‌ക്കാരിക-സംഘടനാ നേതാവുമായിരുന്ന പി.ദാമോദരന്‍ മാസ്റ്റരുടെ സ്മരണാര്‍ത്ഥം കുളപ്പുറം സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്‌കാരം ജില്ലാ ഐ.ആര്‍.പി.സി.ക്ക്. ഐ.ആര്‍.പി.സി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് പുരസ്‌കാരം. 25,000 രൂപയും മൊമന്റോയും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ രണ്ടാം … Read More

ഡോ.എം.പി.ശ്രീജയന്‍ ബെസ്റ്റ് ഡോക്ടര്‍ പുരസ്‌ക്കാരം-2023 മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

തിരുവനന്തപുരം: ബെസ്റ്റ് ഡോക്ടര്‍ പുരസ്‌ക്കാരം-2023 ഡോ.എം.പി.ശ്രീജയന്‍ ഏറ്റുവാങ്ങി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. മെഡിക്കല്‍ കോേളേജ് അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. കൂവേരി … Read More

ഡോ.എം.പി.ശ്രീജയന്‍ ബെസ്റ്റ് ഡോക്ടര്‍-2023.

തിരുവനന്തപുരം: ജനകീയ ഡോക്ടര്‍ക്ക് 2023 ലെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ടും സര്‍ജനുമായ ഡോ.എം.പി.ശ്രീജയനാണ് മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. കേരളാ ഗവ.മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം ഇന്ന് തിരുവന്തപുരത്ത് നടക്കുന്ന … Read More

എന്‍.വി.കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരം മാധവന്‍ പുറച്ചേരിക്ക്.

കോഴിക്കോട്: കേരള സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ എന്‍.വി.കൃഷ്ണവാരിയര്‍ കവിതാ പുരസ്‌കാരം പ്രശസ്ത കവി മാധവന്‍ പുറച്ചേരിയുടെ ഉച്ചിര എന്ന സമാഹാരത്തിന്. പ്രൊഫ..കെ.പി.ശങ്കരന്‍, പി.കെ.ഗോപി. ഡോ.കെ.വി.തോമസ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. 5000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഒക്ടോബര്‍ 21 … Read More

സി.കെ.പണിക്കര്‍ സ്മാരക പുരസ്‌കാരം ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക്

കണ്ണൂര്‍: ചെറുകുന്ന് സി.കെ.പണിക്കര്‍ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്‌ക്കാരം പ്രമുഖ നാടകനടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഉദിനൂര്‍ ബാലഗോപാലന്‍ മാസ്റ്റര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി ഒക്ടേവ് രക്ഷാധികാരി ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാടകരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് ബാലഗോപാലന്‍ മാസ്റ്ററെ പുരസ്‌കാരത്തിന് … Read More

പി.ആര്‍.രാമവര്‍മ്മരാജ മാധ്യമ പുരസ്‌ക്കാരം പെരിങ്ങോം ഹാരിസിന്

  കണ്ണൂര്‍: പി.ആര്‍.രാമവര്‍മ്മരാജ ട്രസ്റ്റിന്റെ 2022 വര്‍ഷത്തെ പി.ആര്‍.രാമവര്‍മ്മരാജ മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ലേഖകന്‍ പെരിങ്ങോം ഹാരിസിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആധുനിക മലബാറിന്റെ ശില്പിയും നവോത്ഥാന നായകനും മതസൗഹാര്‍ദ്ദത്തിനു വേണ്ടി നിലകൊണ്ട മനുഷ്യ സ്‌നേഹിയും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ രാജ്യസ്‌നേഹിയുമായ … Read More