പറമ്പില്‍ ഉഗ്രസ്‌ഫോടനം-ജോലിക്കാരിക്ക് ഗുരുതര പരിക്ക്.

പനത്തടി: പറമ്പില്‍ ജോലിചെയ്തുകൊണ്ടിരിക്കെ സ്‌ഫോടനം, ജോലിക്കാരിക്ക് ഗുരുതരപരിക്ക്. പനത്തടി ഓട്ടമലയിലെ സുകുമാരന്റെ ഭാര്യ സി.വാസന്തിക്കാണ്(42)പരിക്കേറ്റത്. ഏഴാംതീയതി രാവിലെ 11.30നായിരുന്നും സംഭവം. അടുക്കത്തെ ചാക്കോയുടെ പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. വാസന്തിയെ മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ കൈവിരലുകള്‍ അറ്റ് തൂങ്ങിയ നിലയിലാണ്. … Read More

രാമേശ്വരം കഫേ സ്‌ഫോടനം: മുഖ്യ സൂത്രധാരനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ മുസമ്മില്‍ ഷരീഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചലിലാണ് ഇയാള്‍ അറസ്റ്റിലായത്. കര്‍ണാടകയില്‍ 12 ഇടങ്ങളിലും തമിഴ്നാട്ടിലെ അഞ്ച് … Read More

നഗരസഭാ ലൈബ്രറിക്കകത്തെ ടൈലുകള്‍ പൊട്ടിത്തെറിക്കുന്നു-

തളിപ്പറമ്പ്: ടൈലുകള്‍ പൊട്ടിത്തെറിക്കുന്ന പ്രതിഭാസം തുടരുന്നു, തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയില്‍ എത്തുന്നവര്‍ ഭീതിയില്‍. 17,000 ത്തിലധികം പുസ്തകങ്ങളും ആയിരത്തിലേറെ മെമ്പര്‍മാരും ഉള്ള തളിപ്പറമ്പ് നഗരസഭാ ലൈബ്രറിക്കകത്ത് കയറാനും പുസ്തകമെടുക്കാനും ഭയപ്പെടുകയാണ്. നിലത്ത് പതിച്ച ടൈലുകള്‍ പൊങ്ങിനില്‍ക്കുന്നത് ചവിട്ടുമ്പോള്‍ പൊട്ടിത്തകര്‍ന്ന് കാലിലേക്ക് കയറുമെന്ന … Read More

നിര്‍ത്തിയിട്ട ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു.

പിലാത്തറ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഭിന്നശേഷിക്കാരന്റെ ഇല്ട്രിക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു. ബേക്കല്‍ പള്ളിക്കര സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പെട്രോള്‍പമ്പ് ജുമാ മസ്ജിദിന് സമീപം ചേനോത്ത് വീട്ടില്‍ താമസക്കാരനുമായ യു.കെ.മുഹമ്മദ് സാദിഖിന്റെ സ്‌ക്കൂട്ടറാണ് പൊട്ടിത്തെറിച്ച് കത്തിനശിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. … Read More

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസ്സുകാരിയാണ് മരിച്ചത്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസ്സുകാരിയാണ് മരിച്ചത്. കാലടി മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. രാത്രി 12.40നാണ് മരണം സ്ഥിരീകരിച്ചത്. 95 ശതമാനം പൊള്ളലേറ്റിരുന്നു. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില അതീവഗുരുതരമായിരുന്നു. ലിബിനയുടെ … Read More

പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് മല്‍സ്യബന്ധന തൊഴിലാളിക്ക് പരിക്കേറ്റു.

പരിയാരം: കടലില്‍ പാചകത്തിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് മല്‍സ്യതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാന സ്വദേശി മെദാഹരിയര്‍(32)നാണ് പരിക്കേറ്റത്. ബേപ്പുരില്‍ നിന്നും മല്‍സ്യബന്ധനത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയായ ഇയാള്‍ ബോട്ടില്‍ വെച്ച് പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഏഴിമലക്ക് സമീപം പുറംകടലില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു … Read More

ചാവശ്ശേരിയില്‍ വീടിനു മുന്നില്‍ സ്‌ഫോടനം.

മട്ടന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിനു മുന്നില്‍ ഇന്നലെ അര്‍ധരാത്രി സ്‌ഫോടനമുണ്ടായത്. രണ്ടാഴ്ചമുമ്പും സ്‌ഫോടനമുണ്ടാകുകയും തുടര്‍ന്ന് ആര്‍.എസ്.എസ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്ത പ്രദേശമാണിത്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട … Read More

തില്ലങ്കേരിയില്‍ സ്‌ഫോടനം-പോലീസ് സ്ഥലത്തെത്തി-

തില്ലങ്കേരി: പടിക്കച്ചാല്‍ നെല്ല്യാട്ടേരിയില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ സ്വകാര്യ വ്യക്തി യുടെ ആളൊഴിഞ്ഞ പറമ്പിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് സ്‌ഫോടനംനടന്നത്. സംഭവത്തെ തുടര്‍ന്ന് മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട