നാണമില്ലേ–ഒത്താശക്കാരേ ഈ അപകടത്തിന് കൂട്ടുനില്‍ക്കാന്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയ കെട്ടിടത്തിന് അറ്റകുറ്റം-

തളിപ്പറമ്പ്: നാടിന് മുഴുവന്‍ അപകടകരമെന്ന് പരിശോധനയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചു നീക്കാന്‍ ഉടമക്ക് നോട്ടീസ് നല്‍കിയ നഗരസഭാ അധികൃതരെ വെല്ലുവിളിച്ച് പട്ടാപ്പകല്‍ കാല്‍നടയാത്രപോലും തടഞ്ഞ് ഉടമയുടെ അറ്റകുറ്റപ്പണികള്‍. ദേശീയപാതയില്‍ തളിപ്പറമ്പ് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ നാലുനിലയുള്ള അപകടകെട്ടിടമാണ് അപകടകരമായ നിലയിലെന്ന് കണ്ട് … Read More

പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയ അപകടകെട്ടിടത്തിന് അറ്റകുറ്റപ്പണി-ഒത്താശ നല്‍കുന്നത് നഗരസഭയിലെ രാഷ്ട്രീയ ഉന്നതന്‍

.തളിപ്പറമ്പ്: നഗരസഭ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയ അപകടകെട്ടിടം അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്താന്‍ നീക്കം. തളിപ്പറമ്പ് ദേശീയ പാതയോരത്തെ നാലു നില കെട്ടിടം നിലനിര്‍ത്താനാണ് ഗൂഡനീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി അറ്റകുറ്റപ്പണിക്ക് ശ്രമം തുടങ്ങിക്കഴിഞ്ഞു. ഏത് സമയത്തും ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാലാണ് … Read More

അപകടകെട്ടിടം 2023 ല്‍ തന്നെ നഗരസഭ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു.

തളിപ്പറമ്പ്: ദേശീയപാതയില്‍ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ അപകടകെട്ടിടം 2023 ല്‍ തന്നെ പൊളിച്ചുമാറ്റാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയതായ വിവരം പുറത്തുവന്നു. 2023 ഡിസംബര്‍-11 ന്   നഗരസഭാ എഞ്ചിനീയര്‍ നല്‍കിയ മറുടിയില്‍ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുകളയുകയോ കേടുപാടുകള്‍ തീര്‍ക്കുന്നതിനോ കെ.എം.എ സെക്ഷന്‍-411 … Read More

തളിപ്പറമ്പ് ദേശീയപാതയോരത്തെ മൂന്നുനില കെട്ടിടം തകര്‍ച്ചയില്‍.

തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് ദേശീയപാതയോരത്തെ മൂന്നുനില കെട്ടിടം തകര്‍ച്ചയില്‍. അരനൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളാണ് അതീവ അപകടാവസ്ഥയിലുള്ളത്. നേരത്തെ കെട്ടിടത്തിന്റെ എല്ലാ മുറികളിലും വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 10 വര്‍ഷം മുമ്പ് കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് അവര്‍ ഒഴിഞ്ഞത്. … Read More

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു. റാക്കിമുള്ള(റാക്കി ബുള്‍-31) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 9.45 ന് കുറുമാത്തൂര്‍ മണക്കാട് റോഡിലാണ് അപകടം നടന്നത്. മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം … Read More

നഗരസഭാ വളപ്പിലെ പഴയ കെട്ടിടം അപകടത്തില്‍.

തളിപ്പറമ്പ്: അപകടാവസ്ഥയിലായ സ്വന്തം കെട്ടിടം പൊളിച്ചുമാറ്റാന്‍ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ക്ക് മടി. അപകടാവസ്ഥയിലാമെന്ന് വ്യക്തമായതിനാല്‍ പത്ത് വര്‍ഷം മുമ്പ് തന്നെ ഉപേക്ഷിക്കപ്പെട്ട നഗരസഭാ ഓഫീസ് വളപ്പിലെ കെട്ടിടമാണ് ഇപ്പോഴും നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. 80 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ പട്ടിക മുഴുവന്‍ ദ്രവിച്ച നിലയിലാണ്. … Read More

ഇരുമ്പ്കുട വേണം–കോര്‍ട്ട്‌റോഡിലൂടെ നടക്കാന്‍

  തളിപ്പറമ്പ്: നൂറുകണക്കിന് കാല്‍നടയാത്രികര്‍ക്ക് ഭീഷണിയായി ഒരു കെട്ടിടം. കോര്‍ട്ട് റോഡില്‍ പഴയ ജയ ഹോട്ടല്‍ കെട്ടിടമാണ് ഏതു സമയത്തും വീഴുമെന്ന അവസ്ഥയിലാണുള്ളത്. നിത്യവും നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന റോഡിന്റെ ഫുട്പാത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കെട്ടിടത്തില്‍ നിന്ന് പഴയ … Read More

പരിയാരത്ത് തീക്കട്ടയില്‍ ഉറുമ്പരിച്ചു-

പരിയാരം: പരിയാരത്ത് തീക്കട്ടയില്‍ ഉറുമ്പരിച്ചു. പുതിയ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളുടെ പേഴ്‌സും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നു. തൊഴിലാളികള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു കവര്‍ച്ച. പോക്കറ്റില്‍ നിന്നും രണ്ടായിരത്തോളം രൂപയുണ്ടായിരുന്ന പേഴ്‌സ് കവര്‍ന്ന മോഷ്ടാവ് … Read More