വെറും ശിലാഫലകമല്ല, ചരിത്രമാണ്-തളിപ്പറമ്പ് നഗരസഭ കേവലനീതി കാട്ടാതിരിക്കരുത്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ഇന്നത്തെ ബസ്റ്റാന്റ് കോംപ്ലക്‌സിലേക്ക് ദേശീയപാതയില്‍ നിന്നും കടന്നുവരുന്ന ഇടനാഴിയുടെ രണ്ട് ഭാഗത്തെ ചുമരുകളിലും മുഖത്തോട്മുഖം നോക്കി നില്‍ക്കുന്ന 3 ശിലാഫലകങ്ങളുണ്ട്. ഇതില്‍ ഒരുഭാഗത്തെ രണ്ട്ഫലകങ്ങളില്‍ ചടങ്ങുകള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ യാഥാവിധി നല്‍കിയിട്ടുണ്ട്. എന്നാല്‍ മറുഭാഗത്തേത് അക്ഷരങ്ങളില്ലാതെ ശൂന്യമായി … Read More

അന്ന് നാട് കൊട്ടിഘോഷിച്ചു, ഇപ്പോള്‍ വെറും വെറുതെ ഒരു ബസ്റ്റാന്റ്-

മാതമംഗലം: കേരളത്തില്‍ ഇത്തരത്തിലൊന്ന് എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ മാത്രം, സ്വകാര്യവ്യക്തി പണംമുടക്കി ബസ്റ്റാന്റ് നിര്‍മ്മിച്ച് പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കുക. 2016 ല്‍ എല്ലാ അച്ചടി-ദൃശ്യമാധ്യമങ്ങളും വാനോളം പുകഴ്ത്തിയ ഒരു സംഭവമായിരുന്നു ഇത്. ബസ്റ്റാന്റില്ലാതെ ബുദ്ധിമുട്ടുന്ന എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ മാതമംഗലത്ത് റോഡരികിലായിട്ടാണ് ബസ്റ്റാന്റ് … Read More

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ യാത്രക്കാര്‍ക്കായി പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു. നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ഭാഗമായി പത്ത് പുതിയ ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. ഇന്നലെ രാത്രിയിലാണ് ഇവ സ്ഥാപിച്ചത്. ഇരിപ്പിടം ഒരുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് … Read More

ബസ്റ്റാന്റിനകത്തും കുടപിടിക്കണം-ഇത് തളിപ്പറമ്പ് ബസ്റ്റാന്റ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സ് ചോര്‍ന്നൊലിക്കുന്നു. കുടപിടിക്കാതെ ബസ് ബോയില്‍ ആളുകല്‍ക്ക് ബസ് കാത്തുനില്‍ക്കാനാവാത്ത അവസ്ഥയാണ്. നല്ല മഴയില്‍ തുമ്പിക്കൈ വലുപ്പത്തിലാണ് വെള്ളം കോണ്‍ക്രീറ്റ്പാളികള്‍ക്കിടയിലൂടെ ബസ് ബേയിലേക്ക് വീഴുന്നത്. മഴക്കാലമായതോടെ നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്. പൊതുവെ സൗകര്യക്കുറവുള്ള … Read More

മഴ നിന്നാലും തളിപ്പറമ്പില്‍ ബസ്റ്റാന്റ് പെയ്യും.

തളിപ്പറമ്പ്: മഴ നിന്നാലുംം തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ മഴ പെയ്തുകൊണ്ടിരിക്കും. ബസ്റ്റാന്റ് ബില്‍ഡിങ്ങിനകത്തേക്കും ബസ് ബേയിലേക്കും ആളുകളുടെ തലയിലേക്കും ബസിന് മുകളിലേക്കുമൊക്കെ വെള്ളം പെയ്തുകൊണ്ടിരിക്കും. വര്‍ഷങ്ങളായി ബസ്റ്റാന്റിലെത്തുന്ന യാത്രക്കാരും ബസ് ജീവനക്കാരും ഈ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കയാണ്. ബസ്റ്റാന്റ് കെട്ടിടത്തിന്റെ മേല്‍പ്പുരയില്‍ വിവിധ … Read More

തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റ് ഇരുട്ടില്‍-

തളിപ്പറമ്പ്: കടകള്‍ അടഞ്ഞാല്‍ തളിപ്പറമ്പ് നഗരത്തിന്റെ കണ്ണുകളടഞ്ഞു.  ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകളടക്കുന്നതോടെ ബസ്റ്റാന്റ് പൂര്‍ണമായി ഇരുട്ടിലാണ്. സഞ്ചര്‍ ലോബിയില്‍ പേരിന് പോലും ഒരു വെളിച്ചമില്ല. ബസ്റ്റാന്റിലെ ഹൈമാസ്റ്റ് ലാമ്പും പ്രവര്‍ത്തിക്കുന്നില്ല. നഗരഭരണാധികാരികള്‍ ഇതൊന്നും കാണുന്നില്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ഉല്‍സവാന്തരീക്ഷത്തില്‍ കാക്കാത്തോട് ബസ്റ്റാന്റ് ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: കാക്കാത്തോട് ബസ്റ്റാന്റ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി നാടമുറിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സി മുഖ്യാതിഥിയായി പങ്കെടുത്തു. മുന്‍ … Read More

സി.പി.എം ഓഫീസ് ഉള്‍പ്പെടെ അക്വയര്‍ ചെയ്യണമെന്ന് ബി.ജെ.പി. വികസനത്തില്‍ ബി.ജെ.പി നഗരസഭയോടൊപ്പമെന്ന്-

തളിപ്പറമ്പ്: സി.പി.എം ഓഫീസ് നില്‍ക്കുന്ന സ്ഥലം കൂടി അക്വയര്‍ ചെയ്ത് പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി. തളിപ്പറമ്പില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ പറ്റാഞ്ഞത് സി പി എമ്മിന്റെ വിവരമില്ലയ്മ കൊണ്ടാണെന്നും ബി.ജെ.പി. നിയോജകമണ്ഡലം കമ്മറ്റി യോഗം അംഗീകരിച്ച … Read More

സിനിമാ തിയേറ്റര്‍ പദ്ധതി ഉപേക്ഷിച്ചു, ബസ്റ്റാന്റ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: സിനിമാ തിയേറ്റര്‍ ഉപേക്ഷിച്ചു, ബസ്റ്റാന്റ് വേണമെന്ന ആവശ്യം ശക്തമായി. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് വേണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. രണ്ട് മെഡിക്കല്‍ കോളേജ്, ഔഷധി മേഖലാകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന ഇവിടെ പ്രതിദിനം ആറായിരത്തിലേറെ ആളുകള്‍ … Read More

ഈ പിലാത്തറ എന്താപ്പാ ഇങ്ങനെ ആയത്–

പിലാത്തറ: നിയന്ത്രണങ്ങള്‍ പാലിക്കാതെ തലങ്ങും വിലങ്ങുമായുള്ള വാഹനങ്ങള്‍ പിലാത്തറയില്‍ ഗതാഗതത്തിന് തടസ്സമാകുന്നു. ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടാത്ത ടൗണില്‍ ബസ്സുകളുടെ മത്സരവും അപകട ഭീഷണിയായി. പിലാത്തറ ജംഗ്ഷനില്‍ നിന്ന് മാതമംഗലം, പഴയങ്ങാടി ഭാഗങ്ങളിലേക്കുള്ള റോഡുകളിലാണ് നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. അശ്രദ്ധമായുള്ള വാഹന പാര്‍ക്കിംഗ് … Read More