സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനം 20, 21 തീയതികളില്‍-ഇന്ന് ആദ്യകാലപ്രവര്‍ത്തക സംഗമം-

തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയാ സമ്മേളനം നവംബര്‍ 20,21 തീയതികളില്‍ കൂവോട് എ.കെ.ജി സ്‌റ്റേഡിയത്തിലെ പി.വാസുദേവന്‍നഗറില്‍ നടക്കും. 20 ന് രാവിലെ കേന്ദ്രകമ്മറ്റഇ അംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നിരവധി അനുബന്ധപരിപാടികള്‍ ഇതിനകം നടന്നുകഴിഞ്ഞു. ഇന്ന് … Read More

നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ മൂന്നാംതവണയും അധികാരത്തിലെത്താമെന്ന് കോടിയേരി ബാലകൃഷ്ണന്‍-

തലശേരി: നല്ല പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാവുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അധികാരം വ്യക്തിപരമായ കാര്യത്തിന് ഒരിക്കലും ഉപയോഗിക്കരുതെന്നും ദുര്‍ബ്ബല വിഭാഗത്തിന്റെ ഉന്നമനത്തിനാവണം ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരിക്കലും അധികാര … Read More

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു-എം.വി.ജയരാജന്‍- ജില്ലാ സമ്മേളനം-ജനകീയഫണ്ട് ഏറ്റുവാങ്ങി-

പിലാത്തറ: കേന്ദ്ര സര്‍ക്കാറിന്റെ നയം മാറ്റാതെ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കാനാകില്ലെന്ന് സി പി എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. അറുപത് രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി … Read More

എഴുപത്തിയഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ നേടിയെടുത്തത് ഏഴുവര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ഇല്ലാതാക്കി-ഹനന്‍മുള്ള, കര്‍ഷകസമരം വിജയംവരെ തുടരും-

പിലാത്തറ: മോദി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ അടിമകളായി കണക്കാക്കുകയാണെന്ന് കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി ഹനന്‍മുള്ള പറഞ്ഞു. ചന്തപ്പുരയില്‍ സി പി എം കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി കര്‍ഷകസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞ … Read More

ഹനന്‍മുള്ള നാളെ ചന്തപ്പുരയില്‍-സി.പി.എം ജില്ലാ സമ്മേളനം-അനുബന്ധപരിപാടികള്‍ക്ക് നാളെ തുടക്കമാവും-

പരിയാരം: സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനം അനുബന്ധപരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും. ഡിസംബര്‍ 10,11,12 തിയ്യതികളില്‍ എരിപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുപത്തിയഞ്ച് അനുബന്ധ പരിപാടികളാണ് നടത്തുക. ഇതിന്റെ … Read More

ആര്‍.എസ്.എസിന്റെ പിടിയില്‍ പെടുന്നവരെ മോചിപ്പിച്ചെടുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ദൗത്യമായി കാണണം-ഇ.പി.ജയരാജന്‍-

Report– പാണപ്പുഴയില്‍ നിന്നും കരിമ്പം.കെ.പി.രാജീവന്‍ പരിയാരം:ആര്‍.എസ്.എസ്. വലയില്‍ പെടുന്നവരെ മോചിപ്പിച്ചെടുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പ്രധാന ദൗത്യമായി കാണാന്‍ ഓരോ പ്രവര്‍ത്തകനും തയ്യാറാവണമെന്ന് സി പി എം.കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍. പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറില്‍ സി.പി.എം മാടായി ഏരിയാ … Read More

സി.പി.എം മാടായി ഏരിയാ സമ്മേളനത്തിന് നാളെ തുടക്കമാവും-കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും-

പരിയാരം: സിപിഎം മാടായി ഏരിയാസമ്മേളനം നാളെയും മറ്റന്നാളുമായി (നവംബര്‍ 2,3) തീയ്യതികളില്‍ പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറില്‍ നടക്കും. ഇന്ന് വൈകുന്നേരം വൈകുന്നേരം മൂന്നിന് എടക്കോം കണാരംവയലിലെ ജോസ് രക്തസാക്ഷി സ്മാരകത്തില്‍ നിന്നും പതാകജാഥ നടന്നു. ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ … Read More

ചന്തപ്പുരയില്‍ നവംബര്‍ 9 ന് കര്‍ഷകസംഗമം-കിസാന്‍സഭ അഖിലേന്ത്യാ സെക്രട്ടറി ഹനന്‍മുള്ള ഉദ്ഘാടനം ചെയ്യും-

പിലാത്തറ : സിപിഐ(എം) കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ 9 ന് ചന്തപ്പുരയില്‍ നടക്കുന്ന കര്‍ഷകസംഗമം അഖിലേന്ത്യ കിസാന്‍സഭയുടെ ജനറല്‍ സെക്രട്ടറി ഹനന്‍മുളള ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി ചന്തപ്പുരയില്‍ സ്വാഗത സംഘം രൂപീകരണ യോഗം നടന്നു. … Read More

കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി ആരംഭിക്കണം-സി.പി.എം.പാണപ്പുഴ ലോക്കല്‍ സമ്മേളനം-കെ.കുഞ്ഞിരാമന്‍ വീണ്ടും സെക്രട്ടറി-

പരിയാരം: കാരക്കുണ്ട് വെള്ളച്ചാട്ടം ഉള്‍പ്പടെ പ്രയോജനപ്പെടുത്തി പാണപ്പുഴയില്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് സി പി എം പാണപ്പുഴ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കണാരംവയല്‍ സി കെ രാഘവന്‍ നഗറില്‍ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ടി വി … Read More

ഗ്രൂപ്പ് ശാഢ്യത്തിന് വഴങ്ങി കല്ലിങ്കീല്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതില്ലെന്ന് പ്രവര്‍ത്തകര്‍-ഡി.സി.സി. തീരുമാനം പക്വതയില്ലായ്മയെന്ന് ആക്ഷേപം

തളിപ്പറമ്പ്: ഗ്രൂപ്പുകളുടെ ദുശാഢ്യത്തിന് വഴങ്ങി തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ ജനകീയമുഖമായ കല്ലിങ്കീല്‍ പത്മനാഭനെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തുനിയുന്നത് ആത്മഹത്യാപരമാണെന്ന് പ്രവര്‍ത്തകര്‍. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ രാജരാജേശ്വര വാര്‍ഡില്‍ മല്‍സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മറ്റി അംഗം രാഹുല്‍ദാമോദരനെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മണ്ഡലം പ്രസിഡന്റിനെ ബാങ്ക് … Read More