അങ്കണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞു, രക്ഷിതാക്കള്‍ ഭീതിയില്‍.
പരിയാരം: അങ്കണവാടി കെട്ടിടത്തിന്റെ മതില്‍ക്കെട്ട് തകര്‍ന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പാലയാട് അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്. ഇന്ന് ചൊവ്വാഴ്ച്ച പകല്‍ പതിനൊന്നരയോടെയാണ് സംഭവം. സമീപത്തുള്ള സംസ്‌കാരിക നിലയത്തിന്റേത് ഉള്‍പ്പെടെ ഇരുപത്തഞ്ച് മീറ്ററില്‍ അധികം നീളത്തിലുള്ള മതില്‍ക്കെട്ടാണ് തകര്‍ന്നത്. … Read More
