കുപ്പം വൈര്യാംകോട്ടത്ത് തീപിടുത്തം-

തളിപ്പറമ്പ്: കുപ്പം വൈര്യാംകോട്ടത്തിന് സമീപം കുന്നിന്‍ചെരിവില്‍ തീപിടുത്തം. ഒരേക്കറോളം സ്ഥലത്തെ വെട്ടിയിട്ട പുല്ലിനും കാടിനും തീപിടിച്ചത്. അഗ്‌നിരക്ഷാസേനയുടെ വാഹനത്തിന് എത്താന്‍ സാധിക്കാത്തതിനാല്‍ സമീപത്തുള്ള വീട്ടില്‍ നിന്നും കുടിവെള്ള പൈപ്പില്‍ വെള്ളം എത്തിച്ച് തീക്കെടുത്തി. ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ … Read More

ആശുപത്രി കാന്റീനില്‍ തീപിടുത്തം-അഗ്‌നിശമനസേനയുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.

പയ്യന്നൂര്‍: സ്വകാര്യ ആശുപത്രിയുടെ കാന്റീനില്‍ തീപിടിച്ചു, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം. പയ്യന്നൂര്‍ മുകുന്ദ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ക്യാന്റീനില്‍ ഇന്നലെ രാത്രി 8.45 നാണ് അടുപ്പിന് സമീപത്തായി നിരത്തി വച്ച ഉണങ്ങിയ വിറകുകള്‍ക്ക് തീപിടിച്ചത്. കാന്റീന്‍ അടച്ച് ഉടമസ്ഥര്‍ വീട്ടില്‍ പോയ സമയത്താണ് … Read More

പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു

തളിപ്പറമ്പ്: പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു. വളക്കൈ പെരുമ്പാറക്കടവിലെ കായക്കീല്‍ പവിത്രന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീടിന്റെ അടുക്കള ഭാഗികമായി കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് സംഭവം. തളിപ്പറമ്പില്‍ നിന്നും എത്തിയ … Read More

പയ്യന്നൂരില്‍ പണി തുടങ്ങി-കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ ബൈക്ക് കത്തിച്ചു.

പയ്യന്നൂര്‍: വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പ്രസന്നന്റെ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്കാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്ന് സമീപത്തെ വയലിലേക്ക് കൊണ്ടുപോയി കത്തിച്ചത്.

ടിപ്പര്‍ ലോറിക്ക് തീപിടിച്ചു, നാട്ടുകാരുടെ തക്കസമയത്തെ ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി

ഒടുവള്ളി: ടിപ്പര്‍ലോറിക്ക് തീപിടിച്ചു, നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ വലിയ ദുരന്തംഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഒടുവള്ളി ബൈക്ക് വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന കെ.എല്‍-58 കെ-7405 ടിപ്പര്‍ലോറിക്ക് തീപിടിച്ചത്. എഞ്ചിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ലോറി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീപിടിച്ചതാണെന്ന് … Read More

ചെമ്പന്തൊട്ടി ടൗണില്‍ ആല്‍മരത്തിന് തീപിടിച്ചു.

തളിപ്പറമ്പ്; ചെമ്പന്തൊട്ടി ടൗണില്‍ ആല്‍മരത്തിന് തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. നേരത്തെ അപകടഭീഷണി ഉയര്‍ത്തിയ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. ഇന്നലെ രാവിലെ ആലിന്റെ പരിസരത്ത് ചിലര്‍ മാലിന്യങ്ങള്‍ … Read More

പിലാത്തറ അമേയ ഇലക്ട്രോണിക്‌സ്-തീവെച്ചതോ-പിടിച്ചതോ-

ജേഴ്‌സി സ്റ്റിച്ചിംഗ് സെന്റര്‍ നടത്തുന്ന സുഭാഷ്, ഓട്ടോഡ്രൈവര്‍ രാജേഷ് എന്നിവരെ സംശയം പിലാത്തറ അമേയ ഇലക്ട്രോണിക്‌സിലെ തീപിടുത്തം, തീവെച്ചതാണെന്ന് പരാതി. അമയേ ഇലക്ട്രോണിക്‌സ് ഷോപ്പിന് മുകളില്‍ ജേഴ്‌സി സ്റ്റിച്ചിംഗ് സെന്റര്‍ നടത്തുന്ന സുഭാഷ്, ഓട്ടോഡ്രൈവര്‍ രാജേഷ് എന്നിവരെ സംശയിക്കുന്നതായി കാണിച്ച് ഉടമ … Read More

ആന്ധ്രയില്‍ ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു.

ഹൈദരാബാദ്: ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയിലെ അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ടു കോച്ചുകള്‍ അഗ്‌നിക്കിരയായി. 70 വയസ്സുകാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. … Read More

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.

ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎല്‍ 15 എ 2444 എന്ന നമ്പറിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരിന് സമീപം നഞ്ചന്‍കോട്ട് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. അപകടസമയത്ത് ബസില്‍ 44 യാത്രക്കാരുണ്ടായിരുന്നു. ബസില്‍ … Read More

പാണപ്പുഴ കച്ചേരിക്കടവിൽ അടുക്കളയിൽ ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റിന് തീ പിടിച്ചതിനെ തുടർന്ന് വീടിന് തീപ്പിടിച്ചു

അടുക്കളഭാഗവും ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും, വയറിംഗും പൂർണ്ണമായും കത്തിനശിച്ചു.   പാണപ്പുഴ: പാണപ്പുഴ കച്ചേരിക്കടവിൽ വീടിന് തീപ്പിടിച്ചു. ഇ മീനാക്ഷിയുടെ വീടിനാണ് തീപ്പിടിച്ചത്. റബർ ടാപ്പിങ്ങ് തൊഴിലാളിയായ മിനി സുധിഷും മകനുമാണ് വാടകയ്ക്ക് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇന്ന് (ബുധനാഴ്ച) … Read More