മന്നയിലെ തീപിടുത്തം തീവെപ്പാണെന്ന് സ്ഥാപനഉടമ-രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി.

തളിപ്പറമ്പ്: മന്നയില്‍ ഓട്ടോഹബ്ബ് എന്ന സ്ഥാപനത്തിന് തീവെച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി. മന്ന ആലക്കോട് റോഡില്‍ ഓട്ടോഹബ്ബ് എന്ന പേരില്‍ കാര്‍ അക്‌സസറീസ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ പാപ്പിനിശേരി നരയന്‍കുളത്തെ കെ.പി.ഫൈറൂസാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. ഫൈറൂസും … Read More

തളിപ്പറമ്പ് മന്നയില്‍ വന്‍ തീപിടുത്തം

തളിപ്പറമ്പ്: തളിപ്പറമ്പ് മന്നയില്‍ വന്‍ തീപിടുത്തം. ആലക്കോട് റോഡില്‍ സുസൂക്കി സ്‌ക്കൂട്ടര്‍ സര്‍വീസ് സെന്ററിന് പിറകിലാണ് തീപിടിച്ചത്. ഇവിടെ സുസൂക്കി വാഹനങ്ങളുടെ സ്‌പേര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 12.15 നാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ … Read More

കുഴല്‍കിണര്‍ നിര്‍മ്മാണ ലോറി കത്തിനശിച്ചു; 50 ലക്ഷത്തിന്റെ നഷ്ടം.

നടുവില്‍: കുഴല്‍കിണര്‍ കുഴിക്കുന്ന ലോറി കത്തിനശിച്ചു, 50 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം. ചെമ്പന്തൊട്ടി-നടുവില്‍ റോഡില്‍ പള്ളിത്തട്ടില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നിടിയേങ്ങയില്‍ കുഴല്‍കിണറിന്റെ പണി കഴിഞ്ഞ് കമ്പല്ലൂരിലേക്ക് പോകുകയായിരുന്ന ടി.എന്‍. 20 ബി.എല്‍-5567 സ്വരാജ് മസ്ദ ലോറിയാണ് തീപിടിച്ച് … Read More

റബ്ബര്‍ തോട്ടത്തില്‍ തീപിടുത്തം-ഒരുലക്ഷം നഷ്ടം.

ബളാല്‍: പാമത്തട്ടില്‍ റബ്ബര്‍തോട്ടത്തില്‍ തീപിടുത്തം, 35 മരങ്ങള്‍ കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. ചേനാട്ട്ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മൂന്നരയേക്കര്‍ റബ്ബര്‍ തോട്ടത്തിലാണ് തീ പടര്‍ന്നുപിടിച്ചത്. വെള്ളരിക്കുണ്ട് പോലീസിന്റെയും പഞ്ചായത്തംഗം മോണ്‍സി ജോയിയുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ തീ പടര്‍ന്നുപിടിക്കുന്നത് തടഞ്ഞുവെങ്കിലും കാറ്റില്‍ തീ … Read More

മൂന്നര ഏക്കര്‍ റബ്ബര്‍ തോട്ടം കത്തിനശിച്ചു, 20 ലക്ഷം നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍തോട്ടം കത്തിനശിച്ചു, 20 ലക്ഷം രൂപയുടെ നഷ്ടം. ചപ്പാരപ്പടവിലെ അടുക്കം ചുങ്കസ്ഥാനത്ത് പറശിനിക്കടവിലെ വിനയില്‍ വീട്ടില്‍ റിംജുവിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍തോട്ടത്തിനാണ് തീപിടിച്ചത്. ഇവിടെ അഞ്ചര ഏക്കറില്‍ ടാപ്പുചെയ്തുകൊണ്ടിരിക്കുന്ന റബ്ബര്‍തോട്ടത്തിലെ 3 ഏക്കറോളം വരുന്ന സ്ഥലത്തെ 450 മരങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്. … Read More

ഉപദേശം മറ്റുള്ളവര്‍ക്ക്-നമ്മള്‍ പ്ലാസ്റ്റിക്ക് കത്തിക്കും-ആരാ ചോദിക്കാന്‍. ?

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് കത്തിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് പിഴയീടാക്കുന്ന നഗരസഭയുടെ ഉത്തരവാദിത്വത്തിലുള്ള തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ പരസ്യമായി പ്ലാസ്റ്റിക്ക് കത്തിക്കല്‍. ഇന്ന് സന്ധ്യയോടെയാണ് സംഭവം. കനത്ത പുകയും പ്ലാസ്റ്റിക്ക് കത്തുന്നതിന്റെ രൂക്ഷമായ മണവും പരന്നതോടെ നാട്ടുകാര്‍ ഇടപെട്ടാണ് കത്തിക്കുന്നത് … Read More

തളിപ്പറമ്പില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം, 10 ലക്ഷത്തിന്റെ പ്രാഥമിക നഷ്ടം.

തളിപ്പറമ്പ്: ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം. കുറുമാത്തൂര്‍ കാക്കാഞ്ചാലിലെ റെഡ്‌വുഡ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ 4.45 ന് തീപിടുത്തം നടന്നത്. ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചര്‍ സൂക്ഷിച്ച ഗോഡൗണ്‍ അഗ്നിശമനസേനയുടെ കഠിനപ്രയത്‌നം കാരണമാണ് സംരക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ … Read More

മൊബൈല്‍ ടവറിന്റെ ജനറേറ്ററിന് തീപിടിച്ചു.

തൃക്കരിപ്പൂര്‍: മൊബൈല്‍ ഫോണ്‍ ടവറിലേക്ക് വൈദ്യുതി എത്തിക്കുന്ന ജനറേറ്ററിന് തീപിടിച്ചു. തൃക്കരിപ്പൂര്‍ മാച്ചിക്കാട് ആയിറ്റി തൊട്ടിയിലാണ് സംഭവം. ഇന്‍ഡെക്‌സ് കമ്പനിയുടെ ടവറിലെ ജനറേറ്റര്‍ കേടായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി എത്തിച്ച ജനറേറ്ററിനാണ് തീപിടിച്ചത്. പിക്കപ്പ് വാനില്‍ സ്ഥാപിച്ച ജനറേറ്ററും വാഹനവും കത്തിനശിച്ചു. കെ.എല്‍.13 … Read More

ഹനുമാരമ്പലം ഊട്ടുപുരയില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചു.

പിലാത്തറ: ഹനുമാരമ്പലം ഊട്ടുപുരയില്‍ ഉല്‍സവത്തിനിടയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഉല്‍സവമായതിനാല്‍ തീപിടുത്തം പരിഭ്രാന്തി പരത്തിയെങ്കിലും അഗ്നിശമനസേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ … Read More

കാക്കണ്ണന്‍പാറയില്‍ തീപിടുത്തം തുടങ്ങി-ഇന്നലെ രാത്രിയില്‍ 3 ഏക്കറോളം കത്തിനശിച്ചു.

തളിപ്പറമ്പ്: കാക്കണ്ണന്‍പാറയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ മിച്ചഭൂമിയില്‍പ്പെട്ട ഉദ്ദേശം 3 ഏക്കര്‍ സ്ഥലത്തെ ഉണങ്ങിയ തൈല പുല്ലിനും കാടിനുമാണ് ഇന്നലെ രാത്രി തീ പിടിച്ചത്. രാത്രി 9.45 നായിരുന്നു സംഭവം. പ്രദേശത്തേക്ക് അഗ്നിശമനസേനയുടെ വാഹനത്തിന് എത്താനുള്ള റോഡില്ലാതതിനാല്‍ സേനാംഗങ്ങല്‍ നടന്നുപോയി പച്ചില … Read More