ഹോപ്പിലെ അന്തേവാസി വി.ശ്രീധരന്‍ നിര്യാതനായി.

പിലാത്തറ: വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ അവശനായി ആരും പരിചരിക്കാനില്ലാതെ പയ്യന്നുര്‍ ശിവക്ഷേത്രം റോഡില്‍ ലോഡ്ജ് മുറിയില്‍ ഏകനായി കഴിഞ്ഞിരുന്ന വി.ശ്രീധരന്‍ (73) എന്ന വയോധികനെ പയ്യന്നുര്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം 13.10.2024 മുതല്‍ പിലാത്തറ ഹോപ്പ് ഏറ്റെടുത്ത് സാന്ത്വന പരിചരണം നല്‍കിവരവെ ഇന്ന് മരണപ്പെട്ടു. … Read More

ഹോപ്പിലെ അന്തേവാസി ഗോപി മരണപ്പെട്ടു.

പിലാത്തറ: പരിചരിക്കാന്‍ ഉറ്റബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ അതീവഗുരുതരവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന ഗോപി (70) എന്ന ക്യാന്‍സര്‍ രോഗിയെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയില്‍ ഹോപ്പ് സെന്റര്‍ ഏറ്റെടുത്ത് സാന്ത്വന പരിചരണം നല്‍കി വരരുന്നതിനിടെ മരണപ്പെട്ടു. മൃതദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രി … Read More

ശാന്തി വീണ്ടും കുടുംബത്തിന്റെ തണലില്‍-ഹോപ്പ് പ്രതിനിധികള്‍ക്ക് മറക്കാനാവാത്ത അനുഭവം.

റാഞ്ചി(ജാര്‍ഖണ്ഡ്): ഏഴു വര്‍ഷത്തിന് ശേഷം ശാന്തി മുണ്ടെ ബന്ധുക്കളെ കണ്ടു. മനോനില തെറ്റിയ നിലയില്‍ കരിവെള്ളൂര്‍ ഭാഗത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന ശാന്തിയെ പയ്യന്നുര്‍ പോലീസാണ് പിലാത്തറയിലെ ഹോപ്പ് കേന്ദ്രത്തില്‍ എത്തിച്ചത്. ദീര്‍ഘനാളത്തെ പരിചരണവും മനോരോഗചികിത്സയും കൊണ്ട് പൂര്‍ണ്ണാരോഗ്യം വീണ്ടെടുത്ത ശാന്തിയുടെ … Read More

ശീതളിന്റെ പ്രയത്‌നത്തില്‍ ശാന്തി ഇനി കുടുംബ ശീതളിമയിലേക്ക്.

പിലാത്തറ: ശീതളിന്റെ പ്രയത്‌നം ഫലിച്ചു, ആറു വര്‍ഷത്തിന് ശേഷം ശാന്തി കുടുംബത്തിലേക്ക് മടങ്ങുന്നു. മനോനില തെറ്റി അബോധവസ്ഥയില്‍ പയ്യന്നൂര്‍ പോലീസ് കരിവെള്ളൂരില്‍ കണ്ടെത്തിയ ശാന്തിയെ(48) 2018 ജൂണ്‍ 26-നാണ് പിലാത്തറയിലെ ഹോപ്പില്‍ എത്തിക്കുന്നത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തിലെ … Read More

ഹോപ്പ്-പുതിയ കെട്ടിടം നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും 27 ന് നടക്കും.

പിലാത്തറ:ആലംബഹീനരായ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അത്താണിയായി മാറിയ പിലാത്തറയിലെ ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്ററിന് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം 27 ന് പിലാത്തറ ഹോപ്പ് വില്ലേജില്‍ നടക്കും. സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന നിലവിലെ കെട്ടിടത്തിന് … Read More

ഹോപ്പിന്റെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ്-കയ്യോടെ പിടിച്ചപ്പോള്‍ പണമടച്ച് തടിയൂരി-വിവാദം പുകയുന്നു.

പിലാത്തറ: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഹോപ്പ് ചാരിറ്റബില്‍ സൊസൈറ്റിയുടെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തി. സംഭവം പുറത്തായതോടെ പണം അടിച്ചുമാറ്റിയ വ്യക്തി ഹോപ്പില്‍ പണം അടച്ച് തടിയൂരിയെങ്കിലും പ്രശ്‌നം പുകഞ്ഞുകൊണ്ടിരിക്കയാണ്. ജൂലൈ 17 ന് കുളപ്പുറം സ്വദേശിനിയായ … Read More

ഹോപ്പിലെന്താണ്-ഹോപ്പിനെന്താണ്-വിവാദം കുഴഞ്ഞുമറിയുന്നു-

പിലാത്തറ: പിലാത്തറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സംശയനിഴലിലേക്ക്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ രാജീവന്‍ പച്ച അദ്ദേഹത്തിന്റെ പച്ചവെളിച്ചം എന്ന ഓണ്‍ലൈന്‍ ന്യൂസിന്റെ ഫേസ്ബുക്ക് ലൈവായി ഉന്നയിച്ച ആരോപണങ്ങളാണ് ഹോപ്പ്എന്ന പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റി നിര്‍ത്തിയത്. … Read More

ഭാര്യ വെയിറ്റിംഗ് ഷെഡ്ഡില്‍ ഉപേക്ഷിച്ച ചന്ദ്രന്റെ പ്രതീക്ഷ ഇനി ഹോപ്പില്‍.

പരിയാരം: ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്ത് കൂട്ടിക്കൊണ്ടുപോയ ഭാര്യ വെയിറ്റിംഗ് ഷെല്‍ട്ടറില്‍ ഉപേക്ഷിച്ചു പോയ വാരം സ്വദേശി ചന്ദ്രന്(55) ഒടുവില്‍ ഹോപ്പിന്റെ കൈത്താങ്ങ്. 25 ന് ഉച്ചക്കാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ അവശനിലയില്‍ കണ്ട ചന്ദ്രനെ നാട്ടുകാര്‍ … Read More

ഹോപ്പിന് പ്രതീക്ഷയായി പുതിയ കെട്ടിടസമുച്ചയം നിര്‍മ്മാണത്തിന് തുടക്കമായി.

പിലാത്തറ: ഹോപ്പ് പുനരധിവാസ കേന്ദ്രത്തിന് പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നിലവിലുള്ള കെട്ടിടത്തോട് ചേര്‍ന്നാണ് ഒരേക്കര്‍ ഭൂമിയില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയും കുറ്റിഅടിക്കലും ഇന്നലെ … Read More

ഹോപ്പിലെ അന്തേവാസി തമ്പി (68)മരണപ്പെട്ടു.

പിലാത്തറ: ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന തമ്പി (68) നിര്യാതനായി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ബ്രെയിന്‍ ഹെമറേജ് രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതിനാല്‍ ഈ വര്‍ഷം ജൂണ്‍-16-മുതല്‍ ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഏറ്റെടുത്ത് സാന്ത്വന പരിചരണം … Read More