പറശിനിക്കടവില്‍ അന്നദാനവും ചായവിതരണവും താല്‍ക്കാലികമായി ഇല്ല-

തളിപ്പറമ്പ്: പറശിനിക്കടവില്‍ അന്നദാനവും ചായവിതരണവും താല്‍ക്കാലികമായി നിര്‍ത്തിയതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു. കോവിഡ്-ഒമിക്രോണ്‍ബാധ രൂക്ഷമായ സാഹചര്യത്തില്‍ ഇന്നുമുതലാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇവ നിര്‍ത്തലാക്കിയത്.

യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി-

തളിപ്പറമ്പ്: യുവതിയെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരങ്ങാട് മാവിച്ചേരിയിലെ കെ.പ്രബലേഷിന്റെ ഭാര്യ പി.ഷല്‍ന(26)നെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ തൂങ്ങിമരിച്ചതായി കണ്ടത്. നാറാത്ത് സ്വദേശിനിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിശദമായ അന്വേഷണം നടത്തണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. … Read More

കാറപകടം-ഒന്നരവയസുകാരനും മുത്തശിയും മരിച്ചു-മരിച്ചത് ദത്തെടുത്ത കുട്ടി-

കോട്ടയം: കവണാറ്റിന്‍കരയില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരനും മുത്തശ്ശിയും മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ (ഒന്നര), ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യന്‍ (70) എന്നിവരാണ് … Read More

ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട … Read More

കല്യാശ്ശേരി മണ്ഡലം: ഉപ്പുവെള്ള പ്രതിരോധപദ്ധതിക്ക് ഫണ്ട് അനുവദിക്കണം: എം.വിജിന്‍ എം.എല്‍.എ

ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി കണ്ണൂര്‍: കല്യാശ്ശേരി മണ്ഡലത്തില്‍ ഉപ്പുവെള്ളം തടയുന്നതിന് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.വിജിന്‍ എം എല്‍ എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി. മാട്ടൂല്‍, ചെറുകുന്ന് , മാടായി ഏഴോം, … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(19-1-2022)

ജനസമക്ഷം സില്‍വര്‍ ലൈന്‍’ 20 ന് തിരുവനന്തപുരംകാസര്‍കോട് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ‘ജനസമക്ഷം സില്‍വര്‍ ലൈന്‍’ ജനുവരി 20 ന് കണ്ണൂര്‍ ദിനേശ് … Read More

മാലമോഷണം-തമിഴ്‌നാട് യുവതികള്‍ നിരപരാധികള്‍-

തളിപ്പറമ്പ്: ബസില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ച തമിഴ് യുവതികള്‍ നിരപരാധികളെന്നുകണ്ട് പോലീസ് പറഞ്ഞുവിട്ടു. ഇന്ന് രാവിലെ പത്തോടെയാണ് കെ.എല്‍.57 എ 7797 പറശിനി ബസിലെ യാത്രക്കാരിയായ മീനാക്ഷി എന്ന സ്ത്രീയുടെ മാല പൊട്ടിച്ചതായി പറഞ്ഞ് ബഹളമുണ്ടായത്. … Read More

ചകിരി ഫാക്ടറിയില്‍ വന്‍ തീപിടുത്തം-പത്ത്‌ലക്ഷത്തിലേറെ നഷ്ടം

തളിപ്പറമ്പ്: പൂട്ടിക്കിടക്കുന്ന ചകിരി ഫാക്ടറിയില്‍ തീപിടുത്തം. ഏഴോം പൊടിത്തടത്തിലെ പ്രിയദര്‍ശിനി യന്ത്രവല്‍കൃത ചകിരി വ്യവസായ യൂണിറ്റിലാണ് തീപ്പിടുത്തം. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ഒന്നോടെയാണ് തീപ്പടുത്തമുണ്ടായത്. ഗോഡൗണിലുണ്ടായിരുന്ന ചകിരി പൂര്‍ണമായും കത്തിനശിച്ചു. കോമ്പൗണ്ടിനുള്ളിലെ പുല്‍മേടില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമനസേനയിലെ … Read More

ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-നാല്– ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം

ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം ഓരോ നാലുകെട്ടുകളുടെയും അകത്തളങ്ങള്‍ പുതിയ തലമുറക്ക് ഒരു അല്‍ഭുതലോകമാണ്. അവയുടെ സവിശേഷമായ നിര്‍മ്മാണ രീതിതന്നെയാണ് നമ്മെ അല്‍ഭുതപ്പെടുത്തുന്നത്. പകര്‍ന്നാട്ടം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളുടെ ലൊക്കേഷനായ കാനപ്രം ഇല്ലം ഓരോ ഇഞ്ചിലും കാഴ്ച്ചക്കാരെ മറ്റൊരു ലോകത്തേക്ക് … Read More

പൊതുപ്രവര്‍ത്തകരെ രാഷ്ട്രീയത്തിലുപരി അംഗീകരിച്ചുകൊണ്ട് സി.പി.എം

തളിപ്പറമ്പ്: രാഷ്ടീയത്തില്‍ ഉപരിയായി പൊതുരംഗത്തെ പ്രഗല്‍ഭ വ്യക്തിത്വങ്ങളേയും പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്തുന്ന സി.പി.എം സമീപനം പൊതുവെ സ്വീകാര്യമാവുന്നു. പാര്‍ട്ടി സഹയാത്രികനും പ്രശസ്ത സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ ഷെറിയോടൊപ്പം പൊതുസാമൂഹ്യ പ്രവര്‍ത്തകനും തളിപ്പറമ്പിലെ ആദ്യ കാല പത്രപ്രവര്‍ത്തകനുമായിരുന്ന കെ.പി.മൊയ്തു പരിയാരം, ആധ്യാത്മിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍നായര്‍, … Read More