ഇനി സപ്ലൈ ഓഫീസുകളില്‍ പോകണമെന്നില്ല- എല്ലാം വിരല്‍തുമ്പില്‍ നടക്കും-

കണ്ണൂര്‍: പൊതുവിതരണ വകുപ്പിന്റെ സമ്പൂര്‍ണ്ണ ഇ-ഓഫീസ് ജില്ലയായി കണ്ണൂര്‍. ജില്ലയിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍ എന്നീ താലൂക്ക് സപ്ലൈ ഓഫീസുകളിലെയും കണ്ണൂര്‍ ജില്ലാ സപ്ലൈ ഓഫീസിലെയും ഫയല്‍ നീക്കം പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. 2022 ജനുവരിയോടെ പൊതുവിതരണ … Read More

35 മുതല്‍ 59 വര്‍ഷം വരെ മലചവിട്ടിയ 25 സ്വാമിമാരെ ആദരിക്കുന്നു–അയ്യപ്പസംഗമം ഡിസംബര്‍ 30 ന്–

തളിപ്പറമ്പ്: 59 വര്‍ഷം മുതല്‍ 35 വര്‍ഷം വരെ തുടര്‍ച്ചയായി ശബരിമലദര്‍ശനം നടത്തിയ 25 സ്വാമിമാരെ ആദരിക്കുന്നു. ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ അയ്യപ്പസംഗമത്തില്‍ വെച്ചാണ് ഇവരെ ആദരിക്കുന്നതെന്ന് പുണ്യം പൂങ്കാവനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി.മണികണ്ഠന്‍നായര്‍, കണ്‍വീനര്‍ … Read More

സിനിമാനടി ശ്രുതിലക്ഷ്മിയെ ഇ.ഡി.ചോദ്യംചെയ്തു-

കൊച്ചി: നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മോന്‍സണ്‍ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ … Read More

സ്ത്രീ സുരക്ഷ കാര്യത്തില്‍ സര്‍ക്കാര്‍പൂര്‍ണ്ണ പരാജയം: കെ എസ് എസ് പി എ വനിത സംഗമം

തളിപ്പറമ്പ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ തുടരുമ്പോഴും ആക്രമണകാരികള്‍ക്കെതിരെ സര്‍ക്കാര്‍ നിഷ്‌ക്രിയമെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്നും കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) വനിത സംഗമം ആരോപിച്ചു. ഗുണ്ട വിളയാട്ടം തടയാനാകാത്ത … Read More

തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നം: അവലോകന യോഗം നാളെ-മന്ത്രി എം.വി.ജി പങ്കെടുക്കും-

തളിപ്പറമ്പ: തളിപ്പറമ്പ് താലൂക്കിലെ വിവിധ പട്ടയ-ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്തുകൊണ്ട് ഡിസംബര്‍ 29ന് ബുധനാഴ്ച്ച 10.30 ന് തളിപ്പറമ്പ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ … Read More

ഇല ഹോട്ടല്‍–കവീസ്–പോളാരീസ്-പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു-

തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയിഡില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഹോട്ടല്‍ ഇല, കവീസ് കഫെ, ഹോട്ടല്‍ പോളാരിസ്, ഇല റസ്‌റ്റോറന്റ് എന്നീ ഹോട്ടലുകളിലും രണ്ട് കള്ള്ഷാപ്പുകളിലും … Read More

ചെത്തിക്കൊടുവേലി പൂത്തു-മനോഹരം പക്ഷെ, സൂക്ഷിക്കണം-

പരിയാരം: പരിയാരത്ത് ചെത്തിക്കൊടുവേലി പൂത്തു. പരിയാരം ഔഷധിയുടെ ഔഷധത്തോട്ടത്തിലെ ചെങ്കല്‍ കുന്നുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് മനോഹരമായി ചുവന്ന ചെത്തിക്കൊടുവേലികള്‍. അയ്യായിരത്തിലധികം ചെടികള്‍ പൂത്തു നില്‍ക്കുന്നത് നയനമനോഹരമായ കാഴ്ച്ച. വേനല്‍ കടുക്കുന്തോറും അല്പം വാടി പോകുന്നുണ്ടെങ്കിലും, രാവിലെയും വൈകുന്നേരങ്ങളിലും കൊടുവേലി കാഴ്ച മനോഹരം തന്നെ. … Read More

വാന്‍ അപകടം നാലുപേര്‍ മരിച്ചു-

കൊല്ലം: ചവറയില്‍ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ നീണ്ടകരയിലേക്ക് … Read More

എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസന പദ്ധതി ഉടന്‍ ആരംഭിക്കും- എം.വിജിന്‍ എം.എല്‍.എ

പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് കളമൊരുങ്ങുന്നു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ ടിവി രാജേഷിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി … Read More

വാളയാറില്‍ പോലീസാണ് ശരി- അന്വേഷണം ശരിവെച്ച് സി.ബി.ഐ-ആത്മഹത്യതന്നെ-

പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 13 ഉം ഒന്‍പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യത്തെ … Read More