ചക്കയുടെ ഗുണഗണങ്ങള്‍ വിളിച്ചോതി എടനാട് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ചക്കമേള

പയ്യന്നൂര്‍: ചക്ക ഭക്ഷണമാണ്, ഔഷധമാണ്, പ്രതിരോധമാണ് എന്ന സന്ദേശവുമായി എടനാട് ഈസ്റ്റ് എല്‍ പി സ്‌കൂളില്‍ ചക്കമേള നടത്തി. പഴുത്ത വരിക്ക, തേന്‍ വരിക്ക, പഴം ചക്ക, വ്യത്യസ്ത ചക്ക ചുളകള്‍ എന്നിവക്കൊപ്പം ചക്ക കൊണ്ടുള്ള ഹല്‍വ, ലഡു , ജാം,വട, … Read More

പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലൈ 10-ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചിയും തളിപ്പറമ്പ് പ്രസ്‌ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക മാധ്യമ ശില്‍പ്പശാല ജൂലായ്-10-ന് വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് തളിപ്പറമ്പ് ഹോട്ടല്‍ ഹൊറൈസണില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ … Read More

റോഡ് ഉപരോധം നൗഷാദ് പുതുക്കണ്ടം ഉള്‍പ്പെടെ 10 യൂത്ത്‌ലീഗുകാരുടെ പേരില്‍ കേസ്

തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 10 യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. നൗഷാദ് പുതുക്കണ്ടം, സാമ അബ്ദുള്ള, സജീര്‍ കരിമ്പം തുടങ്ങി കണ്ടാലറിയാവുന്ന  10 പേര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ 5 ന് വൈകുന്നേരം 4.15 ന് കുറുമാത്തൂര്‍ പൊക്കുണ്ടില്‍ മന്ത്രി വീണാ … Read More

ബസ് ജീവനക്കാരെ കുടുക്കാന്‍ ശ്രമിച്ച ചെറുവത്തൂരിലെ വ്യാജ എസ്.ഐ പിടിയില്‍-

ചന്തേര: എസ്.ഐ ആണെന്ന വ്യാജേന ബസ് ഏജന്റിനെ ഫോണില്‍ വിളിച്ച് തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ പിടിയില്‍. ചെറുവത്തൂര്‍ മട്ടലായി സ്വദേശി കെ.രാജുവിനെയാണ് ചന്തേര പോലീസ് പിടികൂടിയത്. ജൂലായ്-6 നായിരുന്നു സംഭവം നടന്നത്. ചെറുവത്തൂര്‍ ബസ്റ്റാന്റിലെ ബസ് ഏജന്റായ എരമം ഈങ്ങയില്‍ വീട്ടില്‍ … Read More

റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 14 മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. പി.സി.നസീര്‍, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 9 പേരും ഉള്‍പ്പെടെയാണ് കേസ്. അഞ്ചിന് രാവിലെ 10.30 വ് … Read More

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ണടയില്‍ രഹസ്യകാമറയുമായി എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍.

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ണടയില്‍ രഹസ്യകാമറയുമായി എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതിസുരക്ഷാമേഖലയില്‍ ചിത്രീകരണത്തിന് ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തീര്‍ഥാടക സംഘത്തില്‍ സുരേന്ദ്ര ഷായ്ക്കൊപ്പം അഞ്ചു സ്ത്രീകളും … Read More

ബിഷപ്പ് മാര്‍ സെബാസ്റ്റന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്.

പരിയാരം: ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി അവാര്‍ഡ് ജോണ്‍ കച്ചിറമറ്റത്തിന്. മലബാറിലെ കുടിയേറ്റ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ മുന്നണി പോരാളിയായി സമരങ്ങള്‍ക്ക് നേതൃത്വം നല്കുകയും കുടിയിറക്കിനും കര്‍ഷക ദ്രോഹങ്ങനടപടികള്‍ക്കുമെതിരെ നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിട്ടുള്ള കര്‍ഷക ബന്ധുവാണ് കച്ചിറമറ്റം. കത്തോലിക്ക … Read More

മഴക്കാല സവാരിക്ക് പുഴാതി-പള്ളിക്കുന്ന്-ചിറക്കല്‍ നടത്ത കൂട്ടായ്മ പട്ടുവം മംഗലശേരിയില്‍

തളിപ്പറമ്പ്: മഴക്കാലത്തൊരു മംഗലശേരി സവാരിയുമായി പുഴാതി-പള്ളിക്കുന്ന്-ചിറക്കല്‍ വാക്കേഴ്‌സ് ക്ലബ്ബ്(പി.പി.സി വാക്കേഴ്‌സ ക്ലബ്ബ്). വില്ലേജ് ടൂറിംസം ഭൂപടത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ പട്ടുവം മംഗലശ്ശേരിഗ്രാമം കാണുവാനും പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി ടൂറിസ്റ്റുകള്‍ വന്നു തുടങ്ങിയ സാഹചര്യത്തിലാണ് ക്ലബ്ബ് അംഗങ്ങള്‍ ഇന്ന് രാവിലെ … Read More

സുന്നത്ത് കര്‍മ്മത്തിനിടെ അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

കോഴിക്കോട്: കാക്കൂരില്‍ സുന്നത്ത് കര്‍മ്മത്തിനിടെ അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേളന്നൂര്‍ സ്വദേശി ഇംത്യാസിന്റെ രണ്ടുമാസം പ്രായമുള്ള മകന്‍ എമിന്‍ ആദമാണ് മരിച്ചത്. കോപ്പറേറ്റീവ് ക്ലിനിക്കില്‍ വെച്ചാണ് അനസ്തീസിയ നല്‍കിയത്. കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. … Read More

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ അമ്മ തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71) നിര്യാതയായി.

കാഞ്ഞിരോട്: സി പി എം ജില്ലാ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ അമ്മ തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71)നിര്യാതയായി. ശവസംസ്‌കാരം ഇന്ന് (തിങ്കള്‍) ഉച്ചതിരിഞ്ഞ് 2 ന് പയ്യാമ്പലം ശ്മശാനത്തില്‍. ഭര്‍ത്താവ്: ശ്രീധരന്‍. മറ്റു മക്കള്‍: മനീഷ് (സി പി … Read More