തളിപ്പറമ്പ് പട്ടണത്തെ പ്രതാപ കാലഘട്ടത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണത്തെ പ്രതാപ കാലഘട്ടത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2026-31 കാലഘട്ടത്തേക്കുള്ള ഭരണസമിതിയുടെ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷവും അഭിനന്ദനവും പിന്തുണയും അറിയിച്ചുകൊണ്ട് വ്യാപാരി നേതാക്കളായ പ്രസിഡന്റ് കെ.എസ്.റിയാസ്, … Read More

കഞ്ചാവ് വലിയും കൂള്‍ലിപും രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കഞ്ചാവ് വലിയും നിരോധിത പുകയില ഉല്‍പ്പന്ന വില്‍പ്പനയും, രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ 9.15 ന് ദേശീയപാതയോരത്ത് ടി.പി.മെഡിക്കല്‍സിന് സമീപത്തുവെച്ചാണ് കഞ്ചാവ് ബീഡി വലിക്കവെ കാസര്‍ഗോഡ് പള്ളിക്കര നൂര്‍വില്ലയില്‍ ഹാജി മുഹമ്മദ് സുബൈറിന്റെ മകന്‍ കെ..ഇസഡ്.അബ്ദുള്‍ ഖാദര്‍ … Read More

ആലക്കാട് വള്ളത്തോള്‍ വായനശാലക്ക് സമീപത്തെ ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി.

പരിയാരം: ഭര്‍തൃമതിയെ കാണാനില്ലെന്ന് പരാതി. പാണപ്പുഴ ആലക്കാട് വള്ളത്തോള്‍ വായനശാലക്ക് സമീപത്തെ കുത്തൂര്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ കെ.ദൃശ്യയെയാണ്(26)കാണാതായത്. ഇന്നലെ രാവിലെ 10 ന് അരവഞ്ചാലിലെ സ്വന്തം വീട്ടിലേക്കും അവിടെ നിന്ന് ചിറ്റടിയിലെ തറവാട്ട് വീട്ടിലേക്കും പോകുന്നതായി പറഞ്ഞ് ഭര്‍ത്താവിന്റെ ആലക്കാട്ടെ … Read More

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം, മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ കലാസംവിധായകന്‍ കെ ശേഖര്‍ നിര്യാതനായി.

 പടയോട്ടം സിനിമയുടെ കോസ്റ്റ്യും പബ്ലിസിറ്റി ഡിസൈനറായാണ് സിനിമാരംഗത്തെ പ്രവേശം. തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകന്‍ കെ ശേഖര്‍ (72) നിര്യാതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം … Read More

പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.

കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പയ്യാവൂര്‍ മൂത്താറികുളത്ത് വൈകീട്ടാണ് അപകടം ഉണ്ടായത്. ഒരുവീടിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മരിച്ച രണ്ടുപേരും അതിഥി തൊഴിലാളികളാണ്. ഇവരെ ഉടന്‍ തന്നെ … Read More

ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അനീഷ് പൂവനാട്ട് വൈസ് പ്രസിഡന്റ്-

തളിപ്പറമ്പ്: ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഇന്ന് രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 8 നെതിരെ 9 വോട്ടുകള്‍ക്കാണ് ഇവര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിംലീഗ് സ്വതന്ത്രയായി തേര്‍ത്തല്ലി വാര്‍ഡില്‍ നിന്നാണ് ജെസി ഷിജി … Read More

ടെലികോം മേഖലയില്‍ സൗജന്യ തൊഴില്‍ നൈപ്യുണ്യ പരിശീലനവുമായി ബി. എസ്. എന്‍.എല്‍

ടെലികോം മേഖലയില്‍ സൗജന്യ തൊഴില്‍ നൈപ്യുണ്യ പരിശീലനവുമായി ബി എസ് എന്‍ എല്‍, ഡിസംബര്‍ 29 ന് കോഴ്‌സ് ആരംഭിക്കും; ഇപ്പോള്‍ അപേക്ഷിക്കാം. ബ്രോഡ്ബാന്‍ഡ്, ഒപ്റ്റിക്കല്‍ ഫൈബര്‍, വയര്‍ലെസ് ടെക്നീഷ്യന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ സ്പ്ലൈസര്‍ മേഖലകളിലാണ് ടെലികോം പരിശീലന കേന്ദ്രത്തില്‍ സൗജന്യ … Read More

തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിതിന് കേസെടുത്തു.

പഴയങ്ങാടി: എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദത്തിന് പടക്കം പൊട്ടിക്കാന്‍ പണം ആവശ്യപ്പെട്ട് അവഹേളിക്കുകയും തടഞ്ഞുനിര്‍ത്തി മോട്ടോര്‍സൈക്കിളിന്റെ ചാവി ഊരിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അഞ്ചുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. പുതിയങ്ങാടി ഇട്ടമ്മലിലെ എറമുള്ളാന്‍ വലിമഠത്ത് വീട്ടില്‍ എ.വി.മുസ്തഫ, ഇഷാം, ഹമീദ് മണ്ണന്‍, ഷംസു മാഹ്ന, … Read More

രാത്രി ഗാനമേള നടത്തിയതിന് പോലീസ് കേസെടുത്തു.

പെരിങ്ങോം: അയ്യപ്പഭജനമഠത്തില്‍ രാത്രി 10 മണിക്ക് ശേഷം ഗാനമേള നടത്തിയതിന് ഭാരവാഹികളുടെയും ഗാനമേളട്രൂപ്പ് മാനേജരുടെയും പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. 25 ന് രാത്രി 11.55 വരെ ഞെക്ലി അയ്യപ്പഭജനമഠത്തില്‍ ഉല്‍സവത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന വിധത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനാണ് … Read More

കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിച്ചു.

ആറളം: കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും വാടകവീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന ആറംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി ജില്ലയിലെ ധ്യോതപ്പാറ ജാര്‍മട്ടിലായി ലോട്ടാഗുരിയിലെ റിത്വിക്‌റോയി(23)ക്കും സുഹൃത്ത് ദീപനുമാണ് മര്‍ദ്ദനമേറ്റത്. 25 ന് രാത്രി 9 നായിരുന്നു സംഭവം. … Read More