എന്‍.എസ്.എസിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തത്-ഡോ.വി.ശിവദാസന്‍ എം.പി.

  പരിയാരം: നാഷണല്‍ സര്‍വീസ് സ്‌കീം മുഖേന ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്ന സേവനപരിപാടികള്‍ സമാനതകളില്ലാത്ത മാതൃകകളാണെന്ന് ഡോ.വി.ശിവദാസന്‍ എം.പി. കണ്ണൂര്‍ ജില്ലാ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തിനായി പയ്യാവൂരില്‍ നിര്‍മ്മിക്കുന്ന വിനോദവിജ്ഞാന കേന്ദ്രത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം … Read More

ഹരിദാസന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന് പുന്നോലില്‍

തലശേരി: തലശ്ശേരി പുന്നോലില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐ(എം) പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസര്‍റ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഏറ്റുവാങ്ങി. ജില്ലാ സെക്ട്രടറി എം.വി.ജയരാജന്‍, സംസ്ഥാന കമ്മറ്റി അംഗം ടി.വി.രാജേഷ്, പി.ശശി തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ രക്തപതാക … Read More

21 ദിവസം പ്രായമായ കുഞ്ഞിന് മരുന്നുമാറി കുത്തിവെപ്പ് നടത്തി-

തളിപ്പറമ്പ്: ബി.സി.ജി കുത്തിവെപ്പിന് പകരം മരുന്നുമാറി കുത്തിവെപ്പ് നടത്തിയതായി പരാതി. കരുവന്‍ചാലിലെ എം.രാമചന്ദ്രന്‍ ഗുരുക്കളാണ് പത്രസമ്മേളനത്തില്‍ ഉദയഗിരി പി.എച്ച്.സി അധികൃതര്‍ക്കെതിരെ ആരോപണമുന്നയിച്ചത്. മകള്‍ അമൃത പ്രസവിച്ച് 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് BCG കൊടുക്കുവാന്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ് ഗുരുക്കള്‍ വ്യക്തമാക്കിയത്. … Read More

തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

  തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ … Read More

ചോദ്യപേപ്പര്‍ വിഷയത്തില്‍ കുട്ടികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കുക-കെ.പി.എസ്.ടി.എ

തളിപ്പറമ്പ്: ചോദ്യപേപ്പര്‍ വിഷയത്തില്‍ കുട്ടികളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണെമെന്ന് കെ.പി.എസ.ടി.എ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കെ പി എസ് ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് … Read More

ഖാദിയുടെ ലേബലില്‍ വ്യാജനെത്തുന്നു; പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി: ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍- പി.ജയരാജന്‍

  കണ്ണൂര്‍: ഖാദിയുടെ ലേബലില്‍ വന്‍ തോതില്‍ വ്യാജനെത്തുന്നതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു. ഈ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വിലക്കുറവ് വരുത്തിയാണ് വ്യാജ ഖാദി വില്‍ക്കുന്നത്. പവര്‍ലൂമിലും മറ്റും ഉത്പാദിപ്പിച്ച് വരുന്നവയാണിത്. ഖാദിയുടെ യഥാര്‍ത്ഥ മൂല്യം … Read More

പുതുശേരി വക്കന്‍ പിടിയില്‍. 10 ലിറ്റര്‍ ചാരായവും-

ഇരിട്ടി: മലയോരത്തെ കുപ്രസിദ്ധ മദ്യവില്പനക്കാരന്‍ വര്‍ഗീസ് എന്ന വക്കനെ ഇന്ന് പുലര്‍ച്ചെ കലാങ്കിടൗണില്‍ വെച്ച് 10 ലിറ്റര്‍ ചാരായം സഹിതം ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.രജിത്തും സംഘവും പിടികൂടി. വക്കനെ എക്‌സൈസ് സംഘം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. പുലര്‍ച്ചെ കാലാങ്കി വനാതിര്‍ത്തിയില്‍ … Read More

ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ 100 രോഗികള്‍ക്ക് തുണയാവും-

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പാവപ്പെട്ട നിര്‍ധനരായ 100 രോഗികളെ വരുന്ന ഒരു വര്‍ഷത്തേക്ക് എറ്റെടുത്തു. ഇതോടൈാപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന പരിപാടിയും സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുവേരി പുഴയില്‍ നിന്ന് 2 പേരുടെ ജീവന്‍ … Read More

റാഹില യാക്കൂബിന് മൈക്രോബയോളജില്‍ ഡോക്ടറേറ്റ്-

തളിപ്പറമ്പ്: റാഹില യാക്കൂബിന് മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ്. കോയമ്പത്തൂര്‍ കര്‍പ്പഗം ആക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷനില്‍ നിന്നാണ് അഗ്ലൈകോണുകളുടെ ഉല്‍പ്പാദനത്തിനും പ്രയോഗങ്ങള്‍ക്കും ബിഫിഡോബാക്ടീരിയം ലോഹം(BIFO7) ഉപയോഗിച്ച് സോയ പാല്‍ പുളിപ്പിക്കല്‍ എന്ന വിഷയത്തില്‍ റാഹില യാക്കൂബ് പി.എച്ച്.ഡി നേടിയത്. തളിപറമ്പ് ‘റൂബി’യില്‍ … Read More

അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്: സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എം.എസ്.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷററായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ ആരംഭിച്ചു. ഫെബ്രുവരി 20 മുതല്‍ 28 വരെ നീണ്ടു നില്‍ക്കുന്ന നിയോജകമണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ ഷുക്കൂര്‍ അനുസ്മരണ പരിപാടികള്‍ക്ക് … Read More