നവീകരിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കരിമ്പം ഫാം റസ്റ്റ്ഹൗസ് അടഞ്ഞുതന്നെ.

തളിപ്പറമ്പ്: പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ജില്ലാ കൃഷിഫാമിന്റെ റസ്റ്റ് ഹൗസ് തുറന്നുകൊടുത്തില്ല. 2020 ഏപ്രില്‍ മാസത്തില്‍ മുഴുവന്‍ പണിയും തീര്‍ത്തുവെങ്കിലും ഇന്നേവരെ റസ്റ്റ്ഹൗസില്‍ നിന്നും പത്തുപൈസയുടെ വരുമാനം പോലും ലഭിച്ചിട്ടില്ല. അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിനെ ഒരു ദിവസം ഇവിടെ … Read More

കാബേജൊണ്ട്-കോളിഫ്‌ളവറൊണ്ട്-ബ്രോക്കോളിയൊണ്ട്-കാപ്‌സിക്കമൊണ്ട്-

തളിപ്പറമ്പ്: ജില്ലാ കൃഷിഫാമില്‍ ശീതകാല പച്ചക്കറി കൃഷിക്ക് തൈകള്‍ ഒരുങ്ങി. കാബേജ്, കോളിഫഌര്‍, കാപ്‌സിക്കം, ബ്രോക്കോളി, വഴുതിന, പച്ചമുളക് എന്നീ ശീതകാല വിളകളുടെ തൈകള്‍ ആവശ്യാനുസരണം വിതരണം ചെയ്യാനായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഫാം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ച തോതില്‍ ആവശ്യക്കാരുണ്ടായതിനാല്‍ … Read More

നിയമനടപടികള്‍ സ്വീകരിക്കും-പി.പി.ദിവ്യ-സ്വാഗതം ചെയ്യുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്.

തളിപ്പറമ്പ്: ആ വാര്‍ത്ത ശരിയല്ല,  നിയമപരമായി നേരിടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച കരിമ്പം ഫാമില്‍ നടന്നുവരുന്ന ഭൂസര്‍വേയെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. കരിമ്പം ഫാമിനെക്കുറിച്ച് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറേയായി സഹിക്കുകയാണെന്നും ഇനി നിയമപരമായി … Read More

കരിമ്പം ഫാമില്‍ വന്‍കിട ടൂറിസം പദ്ധതി വരുന്നു-സര്‍വേ ആരംഭിച്ചു-സ്വകാര്യ കരാര്‍ കമ്പനിക്ക് നിര്‍ണായക പങ്ക്-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമിനെ കരാര്‍ കമ്പനി വിഴുങ്ങുമോ- കഴിഞ്ഞ ദിവസം ആരംഭിച്ച ഭൂസര്‍വേ നിരവധി സംശയങ്ങളും ദുരൂഹതകളും പടര്‍ത്തിയിരിക്കുന്നതായി തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക. ഭൂസര്‍വേ ആരംഭിച്ചതോടെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായും പരാതികള്‍ ഉയരുന്നു. ഫാം ടൂറിസം പദ്ധതികള്‍ക്കെന്ന പേരിലാണ് കരിമ്പംഫാമില്‍ … Read More

ആനേന ബാങ്ങും തോട്ടി ബാങ്ങൂല്ല–കരിമ്പം ഫാമിലെ ബ്രിട്ടീഷ് കുശിനി നവീകരണം ചടങ്ങായി മാറി. തകര്‍ന്ന പുകക്കുഴല്‍ നന്നാക്കാന്‍ നീക്കമില്ല.

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ബ്രിട്ടീഷ് കുശിനി നവീകരിക്കുന്നു, എന്നാല്‍ തകര്‍ന്ന പുകക്കുഴല്‍ നന്നാക്കാന്‍ നടപടികളില്ല. പുകക്കുഴല്‍ തങ്ങളുടെ നിര്‍മ്മാണ കരാറില്‍ പെടില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ 1903 ല്‍ നിര്‍മ്മിച്ച 119 വര്‍ഷം പഴക്കമുള്ള കുശിനിയാണ്(അടുക്കള) നവീകരിക്കുന്നത്. കരിമ്പത്തെ ജില്ലാ കൃഷിഫാമിന്റെ റസ്റ്റ്ഹൗസിനോട് … Read More

മാലിന്യ ക്വട്ടേഷന്‍ മാഫിയയെ തോല്‍പ്പിക്കാനാവില്ല മക്കളേ–

തളിപ്പറമ്പ്: കരിമ്പം പതിനൊന്നാം വളവില്‍ മാലിന്യ ക്വട്ടേഷന്‍ മാഫിയയുടെ അഴിഞ്ഞാട്ടം. സംസ്ഥാനപാതയോരത്ത് വാഹനത്തിലെത്തി മാലിന്യം തട്ടിയ സംഘം പൊതുസമൂഹത്തിന് ഭീഷണിയായി. ഇന്ന് രാവിലെയാണ് സംസ്ഥാനപാതയില്‍ കരിമ്പം ഫാമിന് സമീപം വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചതായി കണ്ടത്. ഈ ഭാഗത്തെ പഴയ റോഡില്‍ കാടുപിടിച്ചുകിടക്കുന്ന … Read More