മോറാഴയില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു.
തളിപ്പറമ്പ്: മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു. രാത്രി ഒന്‍പതോടെയാണ് സംഭവം. ബംഗാള്‍ സ്വദേശി ഇസ്മായിലാണ്(36)കൊല്ലപ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വളപട്ടണം പോലീസ് പിടികൂടിയതായി വിവരമുണ്ട്. ഇസ്മായിലിനോടൊപ്പമുള്ളയാല്‍ തന്നെയാണ് കൃത്യം നടത്തിയതെന്നാണ് വിവരം. തളിപ്പറന്വ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എട്ടരയോടെയാണ് സംഭവം.
