ഉളിക്കൊമ്പന്‍ ഒരാളെ ചവിട്ടിക്കൊന്നു-
ഉളിക്കല്‍: ഉളിക്കൊമ്പന്റെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു.
ഉളിക്കലിലെ ആര്‍ത്തസേരില്‍ ജോസ്(65) ആണ് മരിച്ചത്.
ജോസിന്‍രെ ആന്തരീകാവയവങ്ങളെല്ലാം പറത്തുവന്ന നിലയിലും കൈകള്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലുമാണ്.
ബസ്റ്റാന്റിന് സമിപം മല്‍സ്യ മാര്‍ക്കറ്റിനടുത്ത് കുറ്റിക്കാട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.
ഇന്നലെ ആന ഇത് വഴി പോകുന്നതിനിടയില്‍ മുന്നില്‍പെട്ട ജോസിനെ ചവിട്ടിക്കൊന്നതായിട്ടാണ് സൂചന.
ഇന്നലെ പകല്‍ മുഴുവന്‍ ഉളിക്കല്‍ പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആന സന്ധ്യയോടെ വനത്തിലേക്ക് തിരികെ പോയതായാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.