ഒറിജിനല്‍ റിലീസീവുന്നതിന് മുമ്പ് പകര്‍പ്പ് പുറത്തിറങ്ങി-രാസലീല@48.

കമലഹാസനും ശ്രീവിദ്യയും നായികാനായകന്‍മാരായി അഭിനയിച്ച് 1976 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് ഉണര്‍ച്ചികള്‍. ആര്‍.സി.ശക്തി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഷൂട്ടിംഗിനിടയില്‍ തന്നെ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ അന്നത്തെ പ്രമുഖ സംവിധായകനായ എന്‍.ശങ്കരന്‍നായര്‍ക്ക് അനുമതി … Read More

വിരുന്നുകാരി എത്തിയിട്ട് 54 വര്‍ഷം.

സംവിധായകന്‍ വേണു കഥ, തിരക്കഥ, രചിച്ച് നിര്‍മ്മിച്ച സിനിമയാണ് 1969 ഡിസംബര്‍ 10 ന് റിലീസ് ചെയ്ത വിരുന്നുകാരി. സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 54 വര്‍ഷം തികയുന്നു. പ്രേംനസീര്‍, മധു, ജയഭാരതി, ഷീല, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, ശങ്കരാടി, കടുവാക്കുളം, അംബിക, … Read More

വിമലടീച്ചറുടെയും ബുദ്ധുവിന്റെയും കാത്തിരിപ്പിന്റെ കഥ-മഞ്ഞ്@40.

മനസില്‍ ഒരു വിങ്ങലോടെ മാത്രം വായിച്ചുപൂര്‍ത്തിയാക്കിയ ഒരു നോവലാണ് എം.ടിയുടെ മഞ്ഞ്. മഞ്ഞ് സിനിമയാകുന്നു എന്ന വാര്‍ത്തയും എം.ടി തന്നെ അത് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയും ഏറെ സന്തോഷിപ്പിച്ചിരുന്നു. ഒറ്റപ്പെടലിന്റെയും കാത്തിരിപ്പിന്റെയും വ്യര്‍ത്ഥതകളും തണുത്തുറഞ്ഞ മനസുകളുടെയും … Read More

ഭയപ്പാടിന്റെ 45 വര്‍ഷങ്ങള്‍ പിന്നിട്ട്-ലിസ.

ഭാര്‍ഗവീനിലയം മുതല്‍ നിരവധി ഭീകര സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ ലക്ഷണമൊത്ത ഹൊറര്‍ സിനിമ എന്ന വിശേഷണം ലിസക്ക് മാത്രമുള്ളതാണ്. 1978 ഡിസംബര്‍ 8 ന് ഇതേ ദിവസമാണ് 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിസ റിലീസ് ചെയ്തത്. ലിസയെ … Read More

ചെകുത്താന്റെ കോട്ടക്ക് 56 വയസ്.

നടന്‍ സത്യന്റെ നാല് സഹോദരങ്ങളില്‍ രണ്ടാമത്തെയാളാണ് നേശന്‍. ചെല്ലയ്യ, ദേവദാസ്, ജോക്കബ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ചലച്ചിത്ര സംവിധായകനാകുക എന്നതായിരുന്നു നേശന്റെ ആഗ്രഹം. 1967 ല്‍ റിലീസായ ചെകുത്താന്റെ കോട്ടയാണ് നേശന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ആദ്യത്തെ സിനിമ. എം.എം.നേശന്‍ എന്ന … Read More

മനസിനെ മാന്ത്രികകുതിരയായി മാറ്റിയ മേള-@43.

ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെ പ്രധാന റോളില്‍ അവതരിപ്പിച്ച സിനിമയാണ് കെ.ജി.ജോര്‍ജിന്റെ മേള. ശ്രീനിവാസന്‍, അഞ്ജലി, ഷെരാഫ്, ഭാസ്‌ക്കരകുറുപ്പ്, കെ.ജി.പിണറായി, കോഴിക്കോട് ശാരദ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയിലെ നായകന്‍ കുള്ളന്‍ രഘുവാണ്. (പിന്നീട് മേള രഘു). സര്‍ക്കസ് പശ്ചാത്തലത്തിലുള്ള … Read More

കാറ്റുവന്നു-നിന്റെ കാമുകന്‍ വന്നു-പാദസരം-@45.

കാറ്റുവന്നു, നിന്റെ കാമുകന്‍ വന്നു, ഉഷസേ നീയെന്നെ വിളിക്കുകില്ലെങ്കില്‍–എന്നീ മനോഹരങ്ങളായ ഗാനങ്ങള്‍ മലയാളി മറക്കാനിടയില്ല. ആദ്യത്തെ ഗാനം ജയചന്ദ്രനും രണ്ടാമത്തെ ഗാനം പാടിയത് യേശുദാസുമാണ്. 1978 ഡിസംബര്‍-1 ന് റിലീസ് ചെയ്ത പാദസരം എന്ന സിനിമയിലെ പാട്ടുകളാണിവ. 45 വര്‍ഷം മുമ്പ് … Read More

ആനറാഞ്ചന്‍ തസ്‌ക്കരവീരനായി 5 ഭാഷകളില്‍ ഞെട്ടിക്കുന്ന വിജയം നേടി. തസ്‌ക്കരവീരന്‍@66

പ്രമുഖ പ്രസാധകരായ എച്ച്.ആന്റ്.സിയാണ് കെ.പി.കുഞ്ഞിരാമപിഷാരോടി രചിച്ച ആനറാഞ്ചന്‍ എന്ന ഡിറ്റക്ടീവ് നോവല്‍ പ്രസിദ്ധീകരിച്ചത്. ഈ നോവല്‍ വായിച്ച കാഥികന്‍ കെടാമംഗലം സദാനന്ദന്‍ നടന്‍ സത്യനോട് ഈ നോവല്‍ സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞ് പുസ്തകം നല്‍കി. മദ്രാസില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തെലുങ്കിലെ … Read More

തെക്കന്‍കാറ്റടിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം.

ആര്‍.എസ്.പ്രഭു ശ്രീ രാജേഷ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് തെക്കന്‍കാറ്റ്. 1973 നവംബര്‍-30 നാണ് 50 വര്‍ഷം മുമ്പ് ഈ സിനിമ റിലീസായത്. മുട്ടത്തുവര്‍ക്കിയുടെ പ്രശസ്ത നോവലായ തെക്കന്‍കാറ്റിന് തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ഭാസി. മധു, ശാരദ, … Read More

തേവിടിശ്ശി പ്രിയയായി-നടന്‍ മധുവിന്റെ ആദ്യത്തെ സംവിധാന സംരംഭം-പ്രിയ @53.

  എഴുത്തുകാരനും നോവലിസ്റ്റുമായ സി.രാധാകൃഷ്ണന്റെ ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ നോവലാണ് തേവിടിശ്ശി. നടന്‍ മധു ആദ്യമായി സംവിധാനം ഈ ചിത്രത്തില്‍ പ്രധാന വില്ലനായി അഭിനയിച്ചതും മധു തന്നെ. പ്രിയ എന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ട ഈ സിനിമ 1970 നവംബര്‍-27 നാണ് റിലീസ് ചെയ്തത്. … Read More