വീടിന്റെ ടെറസില്‍ കുടുങ്ങിയയാളെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: പ്ലമ്പിംഗ് ജോലിയില്‍ സഹായിക്കുന്നതിനായി വീടിന്റെ ടെറസില്‍ കയറി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ അഗ്‌നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ചേപ്പറമ്പ് പയറ്റിയാലിലെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന വീടിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയ പയറ്റിയാലിലെ ടി.വി.സുബിനെയാണ് തളിപ്പറമ്പ അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ … Read More

ആടിനെയും ആളിനേയും രക്ഷിച്ച് പെരിങ്ങോം അഗ്നിശമനസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ആളെയും ആടിനെയും രക്ഷിച്ച് പെരിങ്ങോം അഗ്നിശമനസേന. ഇന്ന് വൈകുന്നേരമാണ് അരവഞ്ചാല്‍ യു.പി.സ്‌കൂളിനു സമീപം പാട്ടില്ലത്ത് വീട്ടില്‍ പി.അബ്ദുറഹിമാന്റെ 4 മാസം പ്രായമുള്ള ആടാണ് ഇദ്ദേഹത്തിന്റെ തന്നെ വീട്ടുപറമ്പിലെ 30 അടി താഴ്ചയുള്ള കിണറില്‍ … Read More

തെങ്ങിനും മാവിനും ഇടയില്‍ കുടുങ്ങി-ഞെരിഞ്ഞു-അഗ്നിശമനസേന അനില്‍കുമാറിനെ രക്ഷിച്ചു.

മയ്യില്‍: തേങ്ങപറിക്കാന്‍ കയറിയ ആള്‍ തെങ്ങിനും തൊട്ടടുത്ത മാവിനും ഇടയില്‍ കുടുങ്ങി. മണക്കടവ് വായിക്കമ്പയിലെ അനില്‍കുമാറാണ്(50) ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. മയ്യില്‍ പഞ്ചായത്തിലെ കോറളായിയില്‍ തെങ്ങുകയറ്റയന്ത്രവുമായി തേങ്ങപറിക്കാനെത്തിയതായിരുന്നു അനില്‍കുമാര്‍. തെങ്ങിനോട് ചേര്‍ന്നു നില്‍ക്കുന്ന മാവിന്റെ ശിഖരത്തില്‍ യന്ത്രം കുടുങ്ങിയതോടെ അനില്‍കുമാറിന്റെ കാല്‍ … Read More

വയോധികനെ കാണാതായി-

തളിപ്പറമ്പ്: വയോധികനെ കാണാതായി. കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമാരാറെയാണ്(84) കാണാതായത്. ഇന്നലെ വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണമാരാര്‍ തിരിച്ചുവന്നില്ലെന്നാണ് പരാതി. മകന്‍ വേണുഗോപാലന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇദ്ദേഹത്തെ കണ്ടെത്തുന്നവര്‍ താഴെ കൊടുത്ത ഫോണ്‍നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. … Read More

പ്രകൃതിവിരുദ്ധം—77 വയസുകാരന് 21 വര്‍ഷം ജയില്‍-45,000 പിഴ-

തളിപ്പറമ്പ്: എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് 21 വര്‍ഷം തടവും 45,000 രൂപ പിഴയും. അഴീക്കോട് സൗത്ത് കച്ചേരിപ്പാറയിലെ സുനില്‍ നിവാസില്‍ വി.കൃഷ്ണനെയാണ്(77) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ജഡ്ജി സി.മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്. വിദ്യാര്‍ത്ഥിയായ 8 വയസുകാരനെ പ്രതിയുടെ വീട്ടില്‍ … Read More