തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റ് ഇരുട്ടില്‍-

തളിപ്പറമ്പ്: കടകള്‍ അടഞ്ഞാല്‍ തളിപ്പറമ്പ് നഗരത്തിന്റെ കണ്ണുകളടഞ്ഞു.  ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകളടക്കുന്നതോടെ ബസ്റ്റാന്റ് പൂര്‍ണമായി ഇരുട്ടിലാണ്. സഞ്ചര്‍ ലോബിയില്‍ പേരിന് പോലും ഒരു വെളിച്ചമില്ല. ബസ്റ്റാന്റിലെ ഹൈമാസ്റ്റ് ലാമ്പും പ്രവര്‍ത്തിക്കുന്നില്ല. നഗരഭരണാധികാരികള്‍ ഇതൊന്നും കാണുന്നില്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

മുസ്ലിംലീഗ്-അഡ്‌ഹോക്ക് കമ്മറ്റി-ഇരുപക്ഷവും വിജയം അവകാശപ്പെടുമ്പോഴും പി.കെ.സുബൈര്‍ വിഭാഗത്തിന് മേല്‍ക്കൈ

തളിപ്പറമ്പ്: മുസ്ലിംലീഗ് അഡ്‌ഹോക്ക് കമ്മറ്റി, ഇരുപക്ഷവും വിജയം അവകാശപ്പെടുമ്പോഴും, സുബൈര്‍ പക്ഷത്തിന് മേല്‍ക്കൈ. തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിംലീഗിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഇന്നലെ രൂപം നല്‍കിയ അഡ്‌ഹോക്ക് കമ്മറ്റി ഫലത്തില്‍ സുബൈര്‍ വിഭാഗത്തിന്റെ വിജയമായി. അള്ളാംകുളം വിഭാഗത്തിന് കണ്‍വീനര്‍ … Read More

കോണ്‍ഗ്രസ് നേതാവ് കെ.രമേശന്‍ യു.ഡി.എഫ് നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി-

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും നഗരസഭാ ഡെപ്യൂട്ടി ലീഡറുമായ കെ.രമേശന്‍ യു.ഡി.എഫ് പാര്‍ലെന്ററി പാര്‍ട്ടി യോഗം ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് കെ.രമേശന്‍ യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്. ഇന്ന് വൈകുന്നേരം … Read More