ഈ മഹത്തായ സാന്ത്വനത്തിന് കൂപ്പുകൈ-ഗിരിജയെ തിരുവനന്തപുരത്ത് എത്തിക്കുന്നത് തികച്ചും സൗജന്യമായി.

പരിയാരം: സമാനതകളില്ലാത്ത സേവന പ്രവൃത്തിയുമായി പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനകേന്ദ്രം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ തിരുവനന്തപരം ആറ്റിങ്ങല്‍ സ്വദേശിനി ഗിരിജയെ മൂന്നാഴ്ച്ചത്തെ ശസ്ത്രക്രിയക്ക് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്തപ്പോള്‍ നാട്ടിലെത്തിക്കാന്‍ തയ്യാറായി രംഗത്തുവന്നത് പരിയാരം എസ്.വൈ.എസ് സാന്ത്വനകേന്ദ്രം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന … Read More

കുളപ്പുറം പാലത്തിന്‍ മേല്‍ താല്‍ക്കാലിക കവുങ്ങ്പാലം പണിത് പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍.

പരിയാരം: കുളപ്പുറം പാലത്തിന്‍ മേല്‍ താല്‍ക്കാലിക കവുങ്ങ്പാലം പണിത് പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍. കഴിഞ്ഞ 14 ന് ഉദ്ഘാടനം ചെയ്ത സാന്ത്വനകേന്ദ്രത്തിലേക്ക് പ്രവേശിക്കാനുള്ള ഏക മാര്‍ഗ്ഗമായ കുളപ്പുറം പാലം മഴവെള്ളത്തില്‍ മുങ്ങിയിട്ട് നാല് ദിവസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് സഹായമൊന്നും ഇല്ലാതായതോടെയാണ് … Read More

സാധുക്കളെ സഹായിക്കലാണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാനുള്ള കവാടം: സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍.

പരിയാരം: സാധുക്കളെ സംരക്ഷിക്കലാണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാനുള്ള കവാടമെന്നും, ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരെ അള്ളാഹു ഒരിക്കലും കൈവെടിയില്ലെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. പരിയാരം എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടുവം കെ.പി.അബൂബക്കര്‍ മുസലിയാര്‍ … Read More

വേങ്ങാട് സാന്ത്വനം പുതിയ ലോഗോ പ്രകാശനം ചെയ്തു

  കണ്ണൂര്‍: ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി … Read More

സമാനതകളില്ലാത്ത സേവനവും സാന്ത്വനവും നമ്മളറിയണം പരിയാരത്തെ എസ്.വൈ.എസ് അല്‍ മഖര്‍ പ്രവര്‍ത്തകരെ.

പരിയാരം: കഴിഞ്ഞ 18 വര്‍ഷക്കാലമായി റംസാന്‍മാസത്തില്‍ സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനങ്ങളുമായി സാന്ത്വനം എസ്.വൈ.എസ്-അല്‍മഖര്‍ പ്രവര്‍ത്തകര്‍. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കേന്ദ്രമായി റംസാന്‍മാസക്കാലത്ത് ഇഫ്ത്താര്‍, അത്താഴം എന്നിവ ഒരുക്കുന്ന ഇവര്‍ പ്രതിദിനം 600 മുതല്‍ 700 പേര്‍ക്കാണ് റമസാന്‍ മാസക്കാലത്ത് നോമ്പ് തുടക്കുള്ള … Read More

പ്രതിദിനം 600 മുതല്‍ 700 പേര്‍ വരെ സമാനതകളില്ലാതെ അല്‍മഖര്‍-എസ്.വൈ.എസ് സാന്ത്വനം.

പരിയാരം: പ്രതിദിനം 600 മുതല്‍ 700 പേര്‍ക്ക് ഇഫ്താറും അത്താഴവും ഒരുക്കി ശ്രദ്ധേയമാവുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ അല്‍മഖര്‍ ആന്റ് എസ്.വൈ.എസ് സാന്ത്വനം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ദിനേന ആശ്രയിക്കുന്ന ആതുര കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളേജ് … Read More

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറ സൗകര്യമൊരുക്കി എസ്.വൈ.എസ്.

പരിയാരം: സുന്നി യുവജന സംഘം (എസ്.വൈ എസ്) നാടുകാണി അല്‍ മഖര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നോമ്പ്തുറ സൗകര്യം ഒരുക്കി. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഈ പ്രവര്‍ത്തനം നടത്തുന്ന പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് … Read More