പരിയാരത്ത് കിഡ്‌നി തട്ടിപ്പ്-നാലുപേര്‍ക്കെതിരെ കേസ്.

പരിയാരം: ഉമ്മയുടെ കിഡ്‌നി മാറ്റിവെക്കാന്‍ ഡോണറെ സംഘടിപ്പിച്ചുതരാം എന്ന് വിശ്വസിപ്പിച്ച് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്തു. ഏഴിലോട് മൊട്ടമ്മലിലെ വാഴവളപ്പില്‍ വീട്ടില്‍ വി.എം.ഷഫീഖിന്റെ(40)പരാതിയിലാണ് കേസ്. കീഴ്പ്പള്ളിയിലെ നൗഫല്‍, ഇരിട്ടിയിലെ ഫൈസല്‍, കണ്ണാടിപ്പറമ്പിലെ നിബിന്‍, ചക്കരക്കല്ലിലെ അര്‍ഷാദ് എന്നിവരുടെ പേരിലാണ് പരിയാരം … Read More

പാതിവില തട്ടിപ്പ്- പെരിങ്ങോത്തും പരാതി-18,48,000 രൂപ തട്ടിയെടുത്തു.

പെരിങ്ങോം: പാതിവില തട്ടിപ്പില്‍ 30 പേരില്‍ നിന്നായി 18,48,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍അനന്തുകൃഷ്ണന്‍, രാജാമണി, മഞ്ജുഷ എന്നിവര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോല്‍ കുളവയലിലെ കല്ലേന്‍ വീട്ടില്‍ കെ.ജിഷയുടെ(37)പരാതിയിലാണ് കേസ്. 2024 ജൂലായ് 8 ന് 60,000 രൂപ സ്‌ക്കൂട്ടര്‍ ലഭിക്കുന്നതിനായി … Read More

പകുതിവില തട്ടിപ്പ്-തളിപ്പറമ്പിലെ സുബൈറിന്റെ പേരില്‍ കുടിയാന്‍മലയിലും കേസ്.

കുടിയാന്‍മല: പകുതിവിലക്ക് സ്‌ക്കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വിശ്വസിപ്പിച്ച്  തട്ടിപ്പ് നടത്തിയ തളിപ്പറമ്പിലെ സീഡ് സൊസൈറ്റി സെക്രട്ടെറി സുബൈറിനെതിരെ കുടിയാന്‍മലയിലും കേസെടുത്തു. ഇന്നലെ പരിയാരം പോലീസും സുബൈറിന്റെ പേരില്‍ കേസെടുത്തിരുന്നു. അനന്തുകൃഷ്ണന്‍, രാജാമണി എന്നിവരും കേസില്‍ പ്രതികളാണ്. നടുവില്‍ മണ്ടളത്തെ കല്ലെടുക്കനാനിക്കല്‍ സില്‍വി(37)ന്റെ … Read More

ഒടുവില്‍ വിപ്ലവജിഹ്വ ഉണര്‍ന്നു-മൗനം വെടിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം.

തളിപ്പറമ്പ്: ഒടുവില്‍ വിപ്ലവമഹാ ജിഹ്വയായ ദേശാഭിമാനി ഉറക്കമുണര്‍ന്നു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തായിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഈ ജിഹ്വയുടെ തളിപ്പറമ്പ് ലേഖകന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഡിസംബര്‍-14 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം  പുറത്തുവിട്ടത്. തുടര്‍ച്ചയായി … Read More

തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരന്‍ വന്‍തുക വെട്ടിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖമായ ഒരു സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരന്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയത് പുറത്തായി. ലോണെടുത്ത ഒരാള്‍ വായ്പത്തുക മുഴവനും അടച്ച് ക്ലോസ്‌ചെയ്യുന്നതിനായി ജീവനക്കാരനെ ഏല്‍പ്പിച്ച തുകയാണ് മുക്കിയത്. സ്ഥാപനത്തിലേക്ക് വരാന്‍ സാധിക്കാതെ വന്നതിനാല്‍ വലിയ തുക സ്ഥാപനത്തിലെ ഒരു … Read More

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി.കമുറുദ്ദീനും പൂക്കോയതങ്ങള്‍ക്കും എതിരെ 2 കേസുകള്‍ കൂടി.

ചന്തേര: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ മുന്‍ എം.എല്‍.എ എം.സി.കമുറുദ്ദീന്റെയും പങ്കാളിയുടെയും പേരില്‍ വീണ്ടും കേസുകള്‍. പടന്ന കൈപ്പാട് പള്ളിച്ചുമ്മാടെ വി.കെ.ഷബീറലിയുടെയും(60) കാവുന്തലയിലെ മുനീറ മന്‍സിലില്‍ എം.മുനീറയുടെയും(58) പരാതികളിലാണ് കേസ്. ഷബീറലിയില്‍ നിന്നും 2016 ജൂണ്‍ ഒന്നിന് കൂടുതല്‍ ലാഭവിഹിതം തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് … Read More

അര്‍ബന്‍നിധി തട്ടിപ്പ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്-ഡി.വൈ.എസ്.പി ടി.മധുസൂതനന്‍നായര്‍ അന്വേഷിക്കും.

കണ്ണൂര്‍: കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് അന്വേഷണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്; പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്റെ  സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക … Read More

100 കോടി തട്ടിപ്പ്-കേന്ദ്ര ഇന്റലിജന്‍സ് തളിപ്പറമ്പിലെത്തി വിവരം ശേഖരിച്ചു–അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: നൂറ് കോടി തട്ടിപ്പില്‍ പരാതികളില്ലെങ്കിലും അന്വേഷണം തകൃതി. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ തളിപ്പറമ്പിലെത്തി വിവരങ്ങള്‍ ശേഖരിച്ചതായി സൂചന. 5 കോടി മുതല്‍ 10 ലക്ഷം രൂപവരെ നിക്ഷേപിച്ചവരില്‍ ആരും തന്നെ ഇതേവരെ പരാതിയുമായി പോലീസില്‍ സമീപിച്ചിട്ടില്ലെങ്കിലും പോലീസും രഹസ്യാന്വേഷണ … Read More

നൂറുകോടിയുമായി തളിപ്പറമ്പിലെ യുവാവ് മുങ്ങിയതായി പരാതി-

തളിപ്പറമ്പ്: നൂറ് കോടി രൂപയുമായി യുവാവ് മുങ്ങിയതായി പരാതി. തളിപ്പറമ്പ് ദേശീയപാതയോരത്തെ ഒരു ബിസിനസ് കോംപ്ലക്‌സില്‍ ഫോര്‍-എക്‌സ് കറന്‍സി ബിസിനസ് നടത്തുന്ന അള്ളാംകുളം സ്വദേശിയായ യുവാവാണ് മുങ്ങിയിരിക്കുന്നത്. തളിപ്പറമ്പിലെ നിരവധി സമ്പന്നന്‍മാരുടെ പണമാണ് യുവാവിനെ ഏല്‍പ്പിച്ചിരുന്നത്. അഞ്ച് കോടിമുതല്‍ 10 ലക്ഷം … Read More