പുതിയ നഗരസഭാ ഭരണസമിതിക്ക് വികസന നിവേദനം നല്‍കി തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്

തളിപ്പറമ്പ്: നഗരസഭയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റ പി.കെ.സുബൈറിന് തളിപ്പറമ്പിന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്. നഗരമധ്യത്തില്‍ ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന്റെ കീഴിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള അര്‍ബന്‍ ബോട്ടാനിക്കല്‍ സയന്‍സ് ആന്റ് … Read More

ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, അനീഷ് പൂവനാട്ട് വൈസ് പ്രസിഡന്റ്-

തളിപ്പറമ്പ്: ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഇന്ന് രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 8 നെതിരെ 9 വോട്ടുകള്‍ക്കാണ് ഇവര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിംലീഗ് സ്വതന്ത്രയായി തേര്‍ത്തല്ലി വാര്‍ഡില്‍ നിന്നാണ് ജെസി ഷിജി … Read More

തളിപ്പറമ്പ് നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു.

തളിപ്പറമ്പ്; തളിപ്പറമ്പ് നഗരസഭയില്‍ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു. ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നുണ്ട്. യു.ഡി.എഫില്‍ നിന്ന് മുസ്ലിംലീഗിലെ പി.കെ.സുബൈര്‍, എല്‍.ഡി.എഫില്‍ നിന്ന് സി.പി.എമ്മിലെ ടി.ബാലകൃഷ്ണന്‍, ബി.ദെ.പിയിലെ പി.വി.സുരേഷ് എന്നിവരാണ് മല്‍സര രംഗത്ത്. … Read More

1,01,880 രൂപ– സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം … Read More

തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ നഗരസഭ ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ മുതിര്‍ന്ന അംഗം സി.പി.എമ്മിലെ പുല്ലായിക്കൊടി ചന്ദ്രന് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഒന്നാം വാര്‍ഡായ കുപ്പം മുതല്‍ … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക്  പഞ്ചായത്ത്ഹാളില്‍ നടന്ന ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ മുതിര്‍ന്ന അംഗം പി.കെ.കുഞ്ഞിരാമന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കുഞ്ഞിരാമന്‍ മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് നമ്പര്‍ ക്രമത്തിലായിരുന്നു അംഗങ്ങളെ … Read More

ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും.

തളിപ്പറമ്പ്; ജെസി ഷിജി വട്ടക്കാട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും. ഇത് സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായി. തേര്‍ത്തല്ലിയില്‍ നിന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച ജെസി കാപ്പിമല വിജയഗിരി സ്വദേശിനിയാണ്. 2015 ല്‍ തേര്‍ത്തല്ലിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. … Read More

സ്വന്തം വാഹനവുമായി തളിപ്പറമ്പിലെത്തിയാല്‍ പണികിട്ടും.

തളിപ്പറമ്പ്: സ്വന്തം വാഹനവുമായി തളിപ്പറമ്പ് പട്ടണത്തിലേക്ക് എത്തിച്ചേരുന്ന സാധാരണക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഓട്ടോറിക്ഷയിലോ കാറിലോ ജീപ്പിലോ ഇവിടെ എത്തി കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാം എന്ന് വെച്ചാല്‍ വാഹനം നിര്‍ത്താന്‍ സ്ഥലം ഇല്ല എന്ന കാരണത്താല്‍ തളിപ്പറമ്പ് … Read More

നാടോടി കച്ചവടം കൊണ്ട് ജനം പൊറുതിമുട്ടി, ദേശീയപാതയില്‍ ഗതാഗതകുരുക്ക്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ ഏത് ഭാഗത്ത് തിരിഞ്ഞാലും ഇപ്പോള്‍ പ്ലാസ്റ്റിക്ക് ബോളുകളും കളിപ്പാട്ടങ്ങളും വില്‍ക്കുന്നവരാണ്. കൃസ്തുമസ് പാപ്പയുടെ വേഷങ്ങളും മുഖംമൂടികളും ഇവര്‍ വില്‍പ്പന നടത്തുന്നുണ്ട്. ദേശീയപാതയില്‍ ഇവരുടെ കച്ചവടം കാരണം വാഹനഗതാഗതം തടസപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. റോട്ടറി ജംഗ്ഷന്‍ മുതല്‍ ചിറവക്ക് വരെയുള്ള … Read More

കാക്കാഞ്ചാലിലെ തോല്‍വി- നേതൃത്വത്തിനെതിരെ പ്രതിഷേധം പുകയുന്നു.

തളിപ്പറമ്പ്: കാക്കാഞ്ചാല്‍ വാര്‍ഡിലെ പരാജയത്തില്‍ തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം. കേവലം രണ്ട് വോട്ടിനാണ് ഇവിടെഡി.സി.സി സെക്രട്ടെറിയും നിലവിലുള്ള കൗണ്‍സിലറുമായ കെ.നബീസബീവി സി.പി.എമ്മിലെ എം.പി.സജീറയോട് തോറ്റത്. നബിസ ബീവിക്ക് 366 വോട്ടും സജീറക്ക് 364 വോട്ടുകളുമാണ് ലഭിച്ചത്. കാക്കാഞ്ചാലില്‍ … Read More