ജവഹറിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു.

കണ്ണപുരം: ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു. താവം പള്ളിക്കരയിലെ അഹമ്മദിന്റെ മകന്‍ എം.ടി.പി.ജവഹറിന്റെ ഓട്ടോറിഷയാണ് രാത്രിയുടെ മറവില്‍ സമൂഹദ്യോഹികള്‍ തീവച്ച് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. തീപിടിച്ച് പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഓട്ടോ പൂര്‍ണ്ണമായും … Read More

വന്‍ തീപിടുത്തം-താവത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം.

വന്‍ തീപിടുത്തം-താവത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം. പഴയങ്ങാടി: പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടുത്തം, രണ്ട് ലക്ഷം രൂപയുടെ പ്രാഥമികനഷ്ടം. താവം ടി.കെ പ്ലൈവുഡ് കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെ തീപിടിച്ചത്. ഡ്രയറിന്റെ ഭാഗത്ത് തീപിടിച്ച് രണ്ട് മോട്ടോര്‍ … Read More

മേല്‍പ്പാലത്തില്‍ കാറുകളുടെ കൂട്ടിയിടി-2 പേര്‍ക്ക് പരിക്ക്.

പഴയങ്ങാടി: താവം മേല്‍പ്പാലത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. മാട്ടൂല്‍ സ്വദേശിയുടെയും രാമന്തളി സ്വദേശിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. രാമന്തളിയില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറിനെ മാട്ടൂലിലെക്ക് പോകുന്ന കാര്‍ ഇടിക്കുകയായിരുന്നു. രാമന്തളി സ്വദേശികളായ രണ്ട് പേര്‍ക്കാണ് പരിക്ക്. … Read More

താവം മേല്‍പ്പാലം നാളെയല്ല, ഇന്ന് രാത്രി 10 ന് തന്നെ ഓപ്പണായി——

പഴയങ്ങാടി: നാളെത്തേക്ക് കാത്തുനില്‍ക്കാതെ താവം മേല്‍പ്പാലം ഇന്നു രാത്രി തന്നെ തുറന്നു. ജനുവരി 13 ന് നാളെ താവം, പാപ്പിനിശ്ശേരി മേല്‍പ്പാലങ്ങള്‍ തുറക്കുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്ന് രാത്രി പത്തോടെയാണ് എം.വിജിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാലം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഡിസംബര്‍ … Read More

ആശ്വാസമായി-പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ ജനുവരി 13 ന് തുറക്കും

കണ്ണൂര്‍: പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജനുവരി 13 ന് തുറക്കും. പാപ്പിനിശ്ശേരി മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണി കെ.വി സുമേഷ് എം.എല്‍.എ കെ.എസ്.ടി.പി അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.ഷീലയ്‌ക്കൊപ്പം സന്ദര്‍ശിച്ചു. താവം മേല്‍പ്പാലം തുറക്കുന്ന ജനുവരി 13 ന് തന്നെ പാപ്പിനിശ്ശേരി … Read More

താവം മേല്‍പ്പാലം പണി വേഗത്തില്‍ പൂര്‍ത്തീകരിക്കും-എം.വിജിന്‍ എം.എല്‍.എ

പഴയങ്ങാടി: താവം റെയില്‍വേ മേല്‍പ്പാലം അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്ന് എം.വിജിന്‍ എം എല്‍ എ. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാലംപ്രവൃത്തി വിലയിരുത്തി. താവം മേല്‍പാലത്തില്‍ റെയില്‍വെ നടത്തിയ പ്രവൃത്തിയുടെ എക്‌സ്പാന്‍ഷന്‍ ജോയ്ന്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇത് വേഗത്തില്‍ പൂര്‍ത്തികരിക്കും. ഒരു … Read More

അറ്റകുറ്റപ്പണി: പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും- ഗതാഗതത്തിന് പൂര്‍ണ നിരോധനം; വാഹനങ്ങള്‍ വഴി തിരിച്ചുവിടും

കണ്ണൂര്‍: പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അടിയന്തര അറ്റകുറ്റപ്പണിക്കായി ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും. ഈ കാലയളവില്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. … Read More