പ്ലാസ്റ്റിക്ക് നിരോധനം-വ്യാപാരികളോടൊപ്പം പൊതുജനങ്ങളും ബുദ്ധിമുട്ടുന്നതായി തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം.

തളിപ്പറമ്പ്: വര്‍ത്തമാന കാലത്ത് വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍

നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികള്‍ക്ക് പുറമെ പൊതുജനങ്ങള്‍കൂടി ബുദ്ധിമുട്ടുകയാണ്.

അധികൃതര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി ശാസ്ത്രീയമായി പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതി

നടപ്പിലാക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി പി.ബാസിത് മുഖ്യപ്രഭാഷണം നടത്തി.

ജില്ല ട്രഷറര്‍ എം.പി.തിലകന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

 

തളിപ്പറമ്പ് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പദവിയിലേക്ക് കെ.എസ്.റിയാസ് നാലാം തവണയും.

 

തളിപ്പറമ്പ്: കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്.

ഇന്ന് വ്യാപാരഭവനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് 2022-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തിയത്.

പ്രസിഡന്റായി കെ.എസ്.റിയാസിനെയും ജനറല്‍ സെക്രട്ടറിയായി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് എന്നിവരെയും വൈസ് പ്രസിഡന്റുമാരായി കെ.അയൂബ്, എം.എ. മുനീര്‍, കെ.മുസ്തഫ,

കൊടിയില്‍ മുഹമ്മദ് കുഞ്ഞി എന്നിവരെയും സെക്രട്ടറിമാരായി കെ.വി.ഇബ്രാഹിം കുട്ടി, പി.ഷൌക്കത്ത്, കെ.കെ.നാസര്‍, കെ.ആലിക്കുഞ്ഞി

എന്നിവരെയും സെക്രട്ടറിയെറ്റ് മെമ്പര്‍മാരായി പി.സിദ്ദിഖ്, പി.എ.അബ്ദുള്‍റഹിമാന്‍, പി.പി,മുഹമ്മദ് നിസാര്‍, പി.പ്രദീപ് കുമാര്‍, പി.പി.അബ്ദുല്‍റഹിമാന്‍, കെ.അബ്ദുല്‍റഷീദ് എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.