ജൂലൈ-30 യൂത്ത് ലീഗ് ദിനത്തില്‍ വിവിധ ആശുപത്രികളില്‍ ചായമേശ സംഘടിപ്പിക്കും
തളിപ്പറമ്പ്: ഭാഷാസമര പോരാളികളുടെ അനുസ്മരണ ദിനമായ ജൂലായ് 30 യൂത്ത് ലീഗ് ദിനത്തില്‍ മണ്ഡലത്തിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചായ മേശ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി അന്നേ ദിവസം തളിപ്പറമ്പ് താലൂക്ക് ഹോസ്പിറ്റലില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ചപ്പാരപ്പടവ് ഒടുവ ള്ളിത്തട്ട് സി എച്ച് സി, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ആരോഗ്യകേന്ദ്രം, കൊളച്ചേരി പി എച്ച് സി കാറാട്ട് ചേലേരി, പാമ്പുരുത്തി പി എച്ച് സി, പരിയാരം കുടുംബാരോഗ്യ കേന്ദ്രം, കുറുമാത്തൂര്‍-പി എച്ച് സി ബാവുപ്പറമ്പ് എന്നിവിടങ്ങളില്‍ വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും പരിപാടി സംഘടിപ്പിക്കും.
യോഗത്തില്‍ പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു.
എന്‍.യു.ഷഫീക്ക്, ഉനൈസ് എരുവാട്ടി, ഓലിയന്‍ ജാഫര്‍, ടി.പി.അബ്ദുല്‍ കരീം, പി.കെ.ഷംസുദ്ദീന്‍, ഉസ്മാന്‍ കൊമ്മച്ചി എന്നിവര്‍ പങ്കെടുത്തു.