ടെംമ്പിള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരെഞ്ഞെടുപ്പ് ഫിബ്രവരി 17 ന് നടക്കും

തളിപ്പറമ്പ്: പയ്യന്നൂര്‍, തളിപ്പറമ്പ താലൂക്കുകളിലെ ക്ഷേത്രജീവനക്കാരുടെയും ക്ഷേത്രഅഭ്യുദയകാംക്ഷികളുടെയും സഹകരണ സാമ്പത്തിക സ്ഥാപനമായി തളിപ്പറമ്പ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ടെംമ്പിള്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2025-30 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരെഞ്ഞെടുപ്പ് ഫിബ്രവരി 17 ന് നടക്കും.

2020 ല്‍ നടന്ന ഭരണസമിതി തെരെഞ്ഞെടുപ്പില്‍ സി പി എം ഏകപക്ഷീയമായി സ്ഥാപനം പിടിച്ചെടുക്കുകയാണുണ്ടായതെന്നും ശ്രീ രാജരാജേശ്വര ക്ഷേത്രം മേല്‍ശാന്തി അടക്കമുള്ള നിരവധി പേരുടെ വോട്ടുകള്‍ കള്ളവോട്ടായി ചെയ്യപ്പെട്ടു എന്നും അന്ന് ആരോപണമുയര്‍ന്നിരുന്നു.

2011 ല്‍ എ.പി.കെ.വിനോദ് ചീഫ് പ്രമോട്ടറായി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ക്ഷേത്രജീവനക്കാരും ക്ഷേത്രഅഭ്യുദയകാംക്ഷികളും കൂട്ടായിചേര്‍ന്ന് രൂപീകരിച്ചതാണ് ഈ സഹകരണസ്ഥാപനം.

ഫിബ്രവരി 17 ന് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ സി.പി.എം തളിപ്പറമ്പd നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.ഗോപിനാഥന്‍ നേതൃത്വം നല്‍കുന്ന പാനലിനെതിരെ മറ്റ് ക്ഷേത്രജീവനക്കാര്‍ സംയുക്തമായി ഇത്തവണയും മല്‍സരരംഗത്തുണ്ട്.

കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ചേര്‍ന്ന് രൂപീകരിച്ചൊരു സ്ഥാപനം സി.പി.എം ഭരണ സ്വാധീനമുപയോഗിച്ച് ഏകപക്ഷീയമായി പിടിച്ചെടുത്തതിനെതിരെ ക്ഷേത്രജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണുള്ളതെന്ന് എതിര്‍പാനലില്‍ മല്‍സരിക്കുന്നവര്‍ പറയുന്നു.