പരിയാരം പച്ചക്കറി സ്റ്റാളില്‍ (വെജ്‌കോ) മോഷണം-

പരിയാരം: വെജ്‌കോയുടെ പരിയാരം മെഡിക്കല്‍ കോളേജ് ഡിപ്പോയില്‍ കള്ളന്‍ കയറി. രണ്ടായിരം രൂപയുടെ ചില്ലറനാണയങ്ങല്‍ മോഷ്ടിച്ചതായി പരാതി.

മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വില്‍പ്പനശാലയില്‍ ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

ഡിപ്പോ മാനേജരായ വിനീത് പാറയില്‍ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്തതായി കണ്ടത്.

ഷട്ടര്‍ തുറന്ന് നടത്തിയ പരിശോധനയിലാണ് ചില്ലറ നാണയങ്ങള്‍ മേഷണം പോയതായി മനസിലായത്.

പരിയാരം പോലീസില്‍ പരാതി നല്‍കി.