അഡ്വ.ടി.ആര്‍.മോഹന്‍ദാസ് പ്രസിഡന്റ്, കെ.വി.ടി.മുസ്തഫ വൈസ് പ്രസിഡന്റ്.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് 2023-28 വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു.

അഡ്വ.ടി.ആര്‍. മോഹന്‍ദാസിനെ പ്രസിഡന്റായും കെ.വി.ടി മുസ്തഫയെ വൈസ് പ്രസിഡന്റായും തിരഞെഞ്ഞെടുത്തു.

ഓലിയന്‍ ജാഫര്‍, കുഞ്ഞമ്മ തോമസ്, പി.പി. ഇസ്മായില്‍, സി.മുഹമ്മദ് കുഞ്ഞി, ടി.മോഹനന്‍, വി.വി.വേണുഗോപാലന്‍, കെ.സുകുമാരന്‍, ദീപ രഞ്ജിത്ത്, വി.പി.റുബീന എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.

യു.ഡി.എഫിന്റെ ജില്ല, മണ്ഡലം, മുന്‍സിപ്പല്‍ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.