വായാട്ടുപറമ്പ് അപകടം-ടോംസണ്‍ മരണപ്പെട്ടു.
വായാട്ടുപറമ്പ്: കഴിഞ്ഞദിവസം വായാട്ടുപറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) മരണപ്പെട്ടു.
ഇന്നു രാവിലെ അഞ്ചുമണിക്കാണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍.
വായാട്ടുപറമ്പ് കവലയിലെ നടുവിലെ വീട്ടില്‍ മാത്യു- മേരി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ലെനി, ദിലീഷ്.
രോഗികളായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു മരണപ്പെട്ട ടോംസണ്‍.
ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം.
പരിക്കേറ്റ മോസ്‌കോ കവലയിലെ സുകുമാരന്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
ആലക്കോട്ടെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യം വാങ്ങി ബൈക്കില്‍ വരുന്ന ഇവരെ എക്‌സൈസ് സംഘം ജീപ്പില്‍ പിന്തുടര്‍ന്നപ്പോല്‍ മീന്‍പറ്റി റോഡില്‍ നിന്നും മലയോര ഹൈവേയിലേക്ക് കടക്കുന്നതിനിടെ എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
എക്‌സൈസ് സംഘത്തിന്റെ വാഹനത്തില്‍ തന്നെയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ഇരുവരും അവിവാഹിതരാണ്.