മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം-അഡ്വ.ഇ.ആര്‍.വിനോദ്.
മുഴപ്പിലങ്ങാട്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിനെ തീരദേശ പരിപാലന ചട്ടത്തിന്റെ കാറ്റഗറി 2 ല്‍ ഉള്‍പ്പെടുത്തുന്നതില്‍ അലംഭാവം കാണിച്ച ഭരണ സമിതി രാജി വെക്കണമെന്ന് ഡി.സി.സി. ജനറല്‍ സിക്രട്ടറി അഡ്വ.ഇ.ആര്‍.വിനോദ്.
മുന്‍ ഭരണ സമിതിയെ പോലെ നിലവിലുള്ള ഭരണ സമിതിയും തീരദേശ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ പ്രാപ്തമായ കേന്ദ്ര മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറത്തില്‍ സുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു.
എന്‍.പി.താഹിര്‍, പി.കെ.അര്‍ഷാദ്, സി.ദാസന്‍, സി.വി.ഇബ്രാഹിം, എം.റീജ, മായിനലി, അഭയ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.റീജ, പി.ഷാനു, ബീന വട്ടക്കണ്ടി, എം.ശൈലജ, മുനീര്‍ പാച്ചാക്കര തുടങ്ങിയവര്‍ നേതൃത്വം നല്കി. കുളം ബസാറില്‍ നിന്നും പ്രകടനമായാണ് പഞ്ചായത്തില്‍ മുന്നില്‍ ധര്‍ണ നടത്തിയത്.