അഴിമതി നടത്താനുള്ള ലൈസന്‍സല്ല-തുടര്‍ഭരണമെന്ന് ഡി.സി.സി.ജന.സെക്രട്ടറി രജിത്ത് നാറാത്ത്-
മുഴപ്പിലങ്ങാട്: അഴിമതി നടത്താനുള്ള ലൈസന്‍സല്ല പിണറായി സര്‍ക്കാറിന്റെ തുടര്‍ ഭരണമെന്ന് ഡി.സി.സി. ജനറല്‍ രജിത്ത് നാറാത്ത്.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയെപ്പോലും അഴിമതി നടത്താനുള്ള ഇടമായി മാറ്റിയെന്ന് രജിത്ത് നാറാത്ത് ആരോപിച്ചു.
കുടുംബശ്രീ മെമ്പര്‍മാര്‍ക്ക് ലഭിക്കേണ്ട പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വായ്പ പദ്ധതിയില്‍ നിന്ന് 7 ലക്ഷം രൂപ ആള്‍മാറാട്ടത്തിലൂടെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത ആറാം വാര്‍ഡ്
മെമ്പര്‍ കെ.ടി.രാജമണി രാജി വെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ സി.ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ഹമീദ് മാസ്റ്റര്‍, കെ.സുരേഷ്, അറത്തില്‍ സുന്ദരന്‍, സി.എം.നജീബ്, കെ.ഉമേശന്‍, സി.മായിനലി, എ.കെ.ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.