ബഷീര്‍ പെരുവളത്ത്പറമ്പിന്റെ ഉറുമ്പാന പ്രകാശനം 18 ന്
കണ്ണൂര്‍: ബഷീര്‍ പെരുവളത്ത്പറമ്പിന്റെ ജീവജാലങ്ങളെ ആസ്പദമാക്കി എഴുതിയ കഥാസമാഹാരമായ ഉറുമ്പാനയുടെ പ്രകാശനം 18 ന് ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടക്കും. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും. മാധവന്‍ പുറച്ചേരി ഏറ്റുവാങ്ങും. സത്യജിത് റേ ദേശീയ പുരസ്‌ക്കാരം ലഭിച്ച മിഥുന്‍ മനോഹറിനേയും, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെയും ബഷീര്‍ പെരുവളത്ത്പറമ്പിന്റെയും അധ്യാപകരായ എന്‍.വല്‍സന്‍, അയനത്ത് മുകുന്ദന്‍, സൗമിനി കെ നാരായണന്‍ എന്നിവരെ ആദരിക്കും. പ്രൊഫ: വി എസ് അനല്‍കുമാര്‍, അധ്യക്ഷത വഹിക്കും. എം.കെ.മനോഹരന്‍, ടി.പി.വേണുഗോപാലന്‍, രമേശന്‍ ബ്ലാത്തൂര്‍,
പ്രമോദ് കൂവേരി, പി.കെ.വിജയന്‍, എം.വി.ഷാജി, പി.പുഷ്പജന്‍, ഒ.എം.രാമകൃഷ്ണന്‍, ഇയ്യ വളപട്ടണം, ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠപുരം, പി.ആര്‍.രതീഷ് വടകര, രാധാകൃഷ്ണന്‍ മാണിക്കോത്ത്, ഗണേഷ് മോഹന്‍, കെ.പി.മുജീബ് റഹ്‌മാന്‍, ജിതേഷ് കണ്ണപുരം, അജിത്ത്, അംബുജം കടമ്പൂര്‍, ലതിഷ് കീഴല്ലൂര്‍, സതീശന്‍ മൊറായി, രതീശന്‍ ചെക്കിക്കുളം, പ്രാപ്പൊയില്‍ നാരായണന്‍ മാസ്റ്റര്‍, ഷിനോജ് കെ ആചാരി, പ്രദീപന്‍ തൈക്കണ്ടി, ബാബുരാജ് മലപ്പട്ടം, ഡോ: സി.കെ മോഹനന്‍, അനില്‍വര്‍ഗീസ്, കെദിവാകരന്‍ മാസ്റ്റര്‍, രാമകൃഷ്ണന്‍ ചുഴലി തുടങ്ങി സാഹിത്യ സാംസ്‌ക്കാരിക മാധ്യമ രംഗത്തെ നിരവധി പേര്‍ പങ്കെടുക്കും