തളിപ്പറമ്പ് സ്വദേശി എം.ഡി.എം.എയുമായി ഇരിട്ടിയില്‍ പിടിയിലായി.
ഇരിട്ടി: തളിപ്പറമ്പ് സ്വദേശിയായ എം.ഡി.എം.എ കടത്തുകാരന്‍ പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടിയല്‍ വീണ് പരിക്കേറ്റു.
ഞാറ്റുവയലിലെ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂറിനാണ്(35)പരിക്കേറ്റത്.
ഉടന്‍തന്നെ ഇരിട്ട് താലൂക്ക്ആശുപത്രിയില്‍ എത്തിച്ച പ്രതിയെ പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇയാളില്‍ നിന്ന് 53.239 ഗ്രാം നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു.
ഇന്നലെ വൈകുന്നേരം 5.11 നാണ് കൂട്ടുപുഴ ചെക്ക്‌പോസ്റ്റില്‍ പോലീസ് ഇയാളെ തടഞ്ഞുവെച്ചത്.
വിവരമറിഞ്ഞ്ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ദേഹപരിശോധന നടത്തുന്നതിനിടയിലാണ് മന്‍സൂര്‍ പോലീസുകാരില്‍ നിന്ന് കുതറിയോടിയത്.
പിന്നാലെ പോലീസ്പിന്തുടര്‍ന്ന് ഓടിയതോടെയാണ് മന്‍സൂര്‍ വീണ് പരിക്കേറ്റത്.
തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും എം.ഡി.എം.എ വിതരണം ചെയ്യുന്നതില്‍ പ്രധാനിയായ മന്‍സൂര്‍ ഏതാനും മാസങ്ങളായി കണ്ണൂര്‍ റൂറല്‍ പോലീസിന്റെ ലഹരിവിരുദ്ധസേനയായ ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു.
ഡാന്‍സാഫ്ടീമും ഇരിട്ടിപോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മന്‍സൂര്‍ കുടുങ്ങിയത്.