യു.ടി. ഇ.എഫിൻ്റെ നേതൃത്വത്തിൽ പണിമുടക്കിയ സർക്കാർ ജീവനക്കാരും അധ്യാപകരും തളിപ്പറമ്പിൽ പ്രകടനവും പൊതുയോഗവും നടത്തി.
തളിപ്പറമ്പ്: യു.ടി. ഇ.എഫിൻ്റെ നേതൃത്വത്തിൽ പണിമുടക്കിയ സർക്കാർ ജീവനക്കാരും അധ്യാപകരും തളിപ്പറമ്പിൽ പ്രകടനവും പൊതുയോഗവും നടത്തി.
എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.വി.മഹേഷ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് ചെയർമാൻ പി. സി. സാബു അധ്യക്ഷത വഹിച്ചു.
കെ.വി.ടി. മുസ്തഫ, പി.വി. സജീവൻ മാസ്റ്റർ, കെ.പി. ഗിരീഷ് കുമാർ, സയ്നുൽ ആബിദ് എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് എം.സനീഷ്, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, കെ.വി.ടി.മുസമ്മിൽ കെ.കെ.മുനീർ , കെ.കെ.രാജേഷ് , ബിന്ദു ചെറുവാട്ടിൽ, എം.ഇ.കെ.പ്രിയ എന്നിവർ നേതൃത്വം നൽകി.