കരിമ്പം-സയ്യിദ് കോളേജ് റോഡ് വീതി കൂട്ടി ഉടന്‍ വികസിപ്പിക്കണം-
തളിപ്പറമ്പ്: കരിമ്പം സര്‍ സയ്യിദ് കോളേജ് വഴി ഭ്രാന്തന്‍കുന്ന് വരെ പോകുന്ന റോഡ് അടിയന്തരമായി വീതികൂട്ടി വികസിപ്പിച്ച് ടാര്‍ ചെയ്യണമെന്ന്, വിദ്യാനഗര്‍ ഹൗസിങ് കോളനി റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ദിവസവും 7000 ലധികം വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി വന്നു പോകുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപേകുന്നത്.
റോഡിന്റെ ശോചനീയാവസ്ഥയും വീതി കുറവും ജനങ്ങള്‍ക്ക് നടന്നു പോകാന്‍ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് വീതി കൂട്ടി ടാര്‍ ചെയ്ത് ഓടകല്‍ ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയാക്കി, ജനങ്ങളുടെ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
\ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും സ്ഥലം എംഎല്‍എക്കും തളിപ്പറമ്പ് നഗരസഭക്കും നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.
രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈകുന്നേരം 3 മണി മുതല്‍ 4:00 മണി വരെയും വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും, പ്രദേശത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും- ഈ പ്രദേശങ്ങളില്‍ മുഴുവന്‍ സമയ പോലീസ് നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
നൗഷാദ് ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു.
കെ.പി.ജോസഫ്, ഡോ.ടി.വി.രാമകൃഷ്ണന്‍, കെ.എഫ്.മത്തായി, പ്രൊഫ. അബ്ദുല്‍ കരീം, പ്രൊഫ.ലൂസി റെമി, ഡോ. സാബു, ഉണ്ണി അലക്‌സ്, സജി റിച്ചാര്‍ഡ് എന്നിവര്‍ പ്രസംഗിച്ചു.
നൗഷാദ് ബ്ലാത്തൂര്‍ (പ്രസിഡന്റ്), പ്രൊഫ.ലൂസി റെമി (സെക്രട്ടറി), ഡോ.വിമല്‍ ട്രഷറര്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.