ഹൈദരാബാദ്: രാജ്യത്ത് നിലവിലുള്ള മാധ്യമനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്ന് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍-ഐ.ജെ.യു-അഖിസലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു.
നിലവിലുള്ള പത്രനിയമങ്ങള്‍ വളരെ പഴക്കമുള്ളതാണ്.
പരമ്പരാഗത മാധ്യമങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു അവ രൂപപ്പെടുത്തിയത്.
ഇലക്‌ട്രോണിക് മാധ്യമങ്ങളെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, അതിവേഗം വളരുന്ന ഡിജിറ്റല്‍ മീഡിയയെകൂടി ഉള്‍പ്പെടുത്തി ഏകീകൃത പത്രനിയമങ്ങള്‍ രൂപപ്പെടുത്താന്‍ പോരാടേണ്ടതുണ്ടെന്നും സമ്മേളനം പ്രഖ്യാപിച്ചു.
10 ന് ഹൈദരാബാദില്‍ സമാപിച്ച സമ്മേളനത്തില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ ദേശീയ പ്രസിഡന്റായി വിനോദ് കോഹ്ലി (പഞ്ചാബ്), സെക്രട്ടറി ജനറലായി എസ്.സഭാനായകന്‍ (പശ്ചിമ ബംഗാള്‍) എന്നിവരെ തിരഞ്ഞെടുത്തു.
സയിദ് ഇസ്മയില്‍(തെലങ്കാന)-വൈസ് പ്രസിഡന്റ്, നാരായണ്‍ പഞ്ചാള്‍, റതുല്‍ ബോറ, രാജമൗലി ചാരി(സെക്രട്ടറിമാര്‍), നത്മാല്‍ശര്‍മ(ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
നവീന്‍ ശര്‍മ്മ-(ചാണ്ഡിഗഡ്), അവ്വാരി ഭാസ്‌ക്കര്‍(തെലങ്കാന), താരക്‌നാഥ് റോയ(വെസ്റ്റ് ബംഗാള്‍), കെ.രവി(മഹാരാഷ്ട്ര), ജിതു കാലിത(അസം), കേരളത്തില്‍ നിന്ന് അനില്‍ ബിശ്വാസ്, കെ.സി.സ്മിജന്‍, ബാബുതോമസ് എന്നിവരെ എക്‌സിക്യുട്ടീവ് കമ്മറ്റിയിേലക്കും തെരഞ്ഞെടുത്തു.
കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ എക്‌സിക്യൂട്ടീവില്‍ എത്തിയത്.