അവാരി ഭാസ്‌ക്കര്‍ ഐ.ജെ.യു പ്ലീനറിസമ്മേളന വിജയത്തിന്റെ മുഖ്യസംഘാടകന്‍.

ഹൈദരാബാദ്: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ തെലങ്കാനയില്‍ നടന്ന പത്താം പ്ലീനറി സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ അവാരി ഭാസ്‌ക്കര്‍ സംഘാടക മികവിന് സമാനതകളില്ലാത്ത മാതൃകയായി മാറി.

മൂന്ന് ദിവസങ്ങളിയായി ഹൈദരാബാദിലെ ജി..എം.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തിന്റെ വിജയത്തിനായി കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഭാസ്‌ക്കര്‍ പ്രതിനിധികളെ

എയര്‍പോര്‍ട്ടില്‍ നിന്ന് സമ്മേളനസ്ഥലത്തേക്കും ഹോട്ടലിലേക്കും എത്തിക്കുന്നത് മുതല്‍ ഇവര്‍ തിരിച്ച് പോകുന്നത് വരെ കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

ഭാസ്‌ക്കറിന്റെ കണ്ണും കാതും സാന്നിധ്യവുമില്ലാത്ത ഒരിഞ്ച് സ്ഥലം പോലും ഇവിടെ ഉണ്ടായിരുന്നില്ല.

സി.പി.എം തെലുങ്ക് മുഖപത്രമായ പ്രജാശക്തിയുടെ ഡെല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ച ഭാസ്‌ക്കര്‍ ടി.യു.ഡബ്ല്യു.ജെയുടെ സെക്രട്ടെറി മാരില്‍ ഒരാളാണ്.

പത്മശാലിയ സംഘം തെലങ്കാന സംസ്ഥാന യുവജന വിഭാഗം പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരികയാണ്.

കേരളത്തില്‍ നിന്നുള്ള എല്ലാ പ്രതിനിധികളും ഭാസ്‌ക്കറിന്റെ ആതിഥ്യമികവ് ആവോളം അനുഭവിച്ചറിഞ്ഞവരാണ്.

പ്രവര്‍ത്തനമികവിന്റെ അംഗീകാരമായി ഇത്തവണ ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതിയിലേക്കും ഭാസ്‌ക്കറിനെ തെരഞ്ഞെടുത്തു.

ഈ പദവിയിലിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ഭാസ്‌ക്കര്‍.