വ്യാപാരോത്സവ് ’23 മൂന്നാമത് നറുക്കെടുപ്പ് നടന്നു.
തളിപ്പറമ്പ്: തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ് 23 പദ്ധതിയുടെ മൂന്നാമത് നറുക്കെടുപ്പ് തളിപറമ്പ് മാര്‍ക്കറ്റ് വായനശാലക്ക് സമീപം നടന്നു.
മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ സബ് ഇന്‍സ്പെക്ടര്‍ കെ.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
വ്യാപാരോത്സവ് കോര്‍ഡിനേറ്റര്‍ എം.എ. മുനീര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു.
വൈസ് പ്രസിഡന്റ്‌റുമാരായ കെ.അയൂബ്, കെ.മുസ്തഫ അല്‍ഫ, സെക്രട്ടറിമാരായ കെ.കെ. നാസര്‍, സി.പി.ഷൌക്കത്തലി, കെ.വി.ഇബ്രാഹിംകുട്ടി, യൂത്ത് വിംഗ് പ്രസിഡന്റ് ബി.ശിഹാബ്, പ്രോഗ്രാം കണ്‍വീനര്‍ സി.ടി.അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികള്‍ ആക്രമിച്ച സ്പിന്നീസ് കഫെ എന്ന സ്ഥാപനത്തിനുള്ള ധന സഹായം മന്ന-സയ്യിദ് നഗര്‍ ഏരിയ പ്രതിനിധി ഈസാന്‍ മുസ്തഫക്ക് കൈമാറി.
തളിപറമ്പ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടറി വി.താജുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ ടി.ഡയരാജന്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത കാണികളില്‍ നിന്നും നറുക്കിട്ടെടുത്ത 5 പേര്‍ക്കും സമ്മാനങ്ങള്‍ നല്‍കി