വന്യജീവി വാരാഘോഷം-മല്‍സരങ്ങള്‍ ഒക്ടോബര്‍ 2, 3 തീയതികളില്‍ കാസര്‍ഗോഡ്
കാസര്‍ഗോഡ്: കേരളാ വനം-വന്യജീവി വകുപ്പ് കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ തല മല്‍സരങ്ങളും ഔഷധസസ്യ വിതരണവും സമ്മാനവിതരണവും നടക്കും.
ഒക്ടോബര്‍ 2 ന് കാസര്‍ഗോഡ് ഗവ.കോളേജിലാണ് ജില്ലാ തല മല്‍സരങ്ങള്‍ നടക്കുക.
രജിസ്‌ട്രേഷന്‍ രാവിലെ 9 മുതല്‍ ആരംഭിക്കും. 9.30 മുതല്‍ 11.30 വരെ
എല്‍.പി., യു.പി. ഹൈസ്‌കൂള്‍ വിഭാഗം, കോളേജ് വിഭാഗം എന്നിവര്‍ക്ക് പെന്‍സില്‍ ഡ്രോയിങ്ങ് മല്‍സരം.
11.45 മുതല്‍ 12.45 വരെ ഹൈസ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മല്‍സരം,
ഉച്ചക്ക് ശേഷം 2.15 മുതല്‍ 4.15 വരെ പെയിന്റിംഗ്-വാട്ടര്‍കളര്‍ മല്‍സരം (എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് വിഭാഗം).
ഒക്ടോബര്‍ 3 ന് കാസര്‍ഗോഡ് വനശ്രീ കോംപ്ലക്‌സില്‍ രാവിലെ 9.30 മുതല്‍ 11.30 വരെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മല്‍സരം,
ഉച്ചക്ക് ശേഷം 2 മുതല്‍ 4 വരെ ഹൈസ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗമല്‍സരം.
അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപന മേലധികാരികളുടെ സാക്ഷ്യപത്രത്തോടുകുടി എത്തുന്ന രണ്ട് പേര്‍ക്ക് വീതമാണ് ഓരോ വിഭാഗം മല്‍സരത്തില്‍ പങ്കെടുക്കനവസരം.
ഹയര്‍സെക്കണ്ടറി വിഭാഗത്തെ കോളേജ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക.
കുടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍ഗോഡ് വനവല്‍ക്കരണവിഭാഗം ഓഫീസില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ അന്വേഷിക്കാവുന്നതാണ്. ഫോണ്‍–9447979152, 8547603838.