മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി.
തളിപ്പറമ്പ്: വിവിധ മല്‍സരങ്ങളില്‍ മികവ് തെളിയിച്ച് വിജയകിരീടം ചൂടിയ പ്രതിഭകള്‍ക്ക് തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്വീകരണം നല്‍കി.
ദേശീയ വെയിറ്റ് ലിഫ്റ്റിങ്, സംസ്ഥാന സ്‌കൂള്‍ കലോത്സവം, നീന്തല്‍, ഫുട്ബോള്‍, പവര്‍ ലിഫ്റ്റിങ്, ഖൊ ഖൊ, അത്ലറ്റിക്സ്, പ്രവൃത്തി പരിചയമേള, ഗണിത ശാസ്ത്ര മേള എന്നിവയില്‍
സംസ്ഥാന തലത്തില്‍ വിജയം നേടിയ പ്രതിഭകള്‍ക്കാണ് ഇന്ന് രാവിലെ പി.ടി.എ യുടെയും മാനേജ്മെന്റിന്റെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സംയുകതാഭിമുഖ്യത്തില്‍ സ്വീകരണം നല്‍കിയത്.
സ്‌ക്കൂള്‍ മാനേജര്‍ അഡ്വ.എം.വിനോദ് രാഘവന്‍, പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ്, പ്രിന്‍സിപ്പാള്‍ പ്രവീണ്‍ എന്നിവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.