ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി നാടുവിട്ടു
പരിയാരം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളേയും ടിപ്പര്‍ ലോറി ഡ്രൈവറായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് വീട്ടില്‍ കത്തെഴുതി വെച്ച് യുവതി നാടുവിട്ടു.
കടന്നപ്പള്ളി കിഴക്കേക്കര സ്വദേശിനിയായ 36 കാരിയാണ് നാടുവിട്ടത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ചന്തപ്പുരയിലെ തയ്യല്‍ കടയിലേക്ക് പോയി വരാമെന്ന് വീട്ടില്‍ പറഞ്ഞശേഷം സ്ഥലം വിടുകയായിരുന്നു.
15, 6 വയസുള്ള പെണ്‍മക്കളെ ഉപേക്ഷിച്ചാണ് യുവതി വീട്ടില്‍ നിന്നും സ്ഥലം വിട്ടത്.
നേരം വൈകീട്ടുംയുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറി പരിശോധിച്ചപ്പോഴാണ് താന്‍ ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നുവെന്ന് എഴുതി വെച്ച കത്ത് കിട്ടിയത്.
ബന്ധുഗൃഹങ്ങളിലും മറ്റും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധു പരിയാരം പോലീസില്‍ പരാതി നല്‍കി.
കേസെടുത്ത പോലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരി കരിച്ച് അന്വേഷണമാരംഭിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫ്‌ചെയ്ത നിലയിലാണ്.