നല്ല വ്യക്തിത്വവും നല്ല പ്രവൃത്തികളുമാണ് അഡ്വ.ജോര്‍ജ് മേച്ചേരിയെ പ്രിയങ്കരനാക്കിയതെന്ന് മന്ത്രി റോഷി.
തളിപ്പറമ്പ്: നല്ല വ്യക്തിത്വവും നല്ല പ്രവൃത്തികളുമാണ് അഡ്വ. ജോര്‍ജ് മേച്ചേരിയെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കി മാറ്റിയതെന്ന് കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഹൈക്കോടതി

അഭിഭാഷകനും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ അഡ്വ.ജോര്‍ജ് മേച്ചേരി അനുസ്മരണം തളിപ്പറമ്പ് സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ.മാത്യു വേങ്ങക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
പി.ടി.ജോസ്, ഫാ.തോമസ് തൈത്തോട്ടം, ജോയിസ് പുത്തന്‍പുര, കേരളാ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ജസ്റ്റിന് ജേക്കബ്, ഐ.എം.എ.സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബനവന്,
ഇടവക കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.മാര്ട്ടിന് കൊട്ടാരം, തളിപ്പറമ്പ് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.എം.സി.രാമചന്ദ്രന്, മാത്യു.എം.കണ്ടത്തില്‍,
കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, ജോര്‍ജ് വടകര, സജി കുറ്റിയാനിമറ്റം എം.കെ.മാത്യു മൂന്നുപീടിക എന്നിവര്‍ പ്രസംഗിച്ചു.
