തളിപ്പറമ്പിന്റെ അഭിമാനമായി മുഹമ്മദ് ഷാഫിയും പ്രകാശനും മുഹമ്മദ് ഇക്ബാലും

തിരുവനന്തപുരം: നാഷണല്‍ ഗെയിംസ് പവര്‍ലിഫ്റ്റിംഗ് മല്‍സരത്തില്‍ തളിപ്പറമ്പ് സ്വദേശികള്‍ക്ക് മിന്നുന്ന വിജയം.

2022 മെയ് 18 മുതല്‍ 22 വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന നാഷണല്‍ ഗെയിംസ് പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ 74 Kg വിഭാഗത്തില്‍ മുഹമ്മദ് ഷാഫി ഒന്നാം സ്ഥാനം നേടി.

83 Kg വിഭാഗത്തില്‍ ടി.വി.പ്രകാശനാണ് രണ്ടാം സ്ഥാനം. 93 Kg വിഭാഗത്തില്‍ കെ.പി.മുഹമ്ദ് ഇഖ്ബാല്‍ മൂന്നാം സ്ഥാനവും നേടി.

എല്ലാവരും തളിപ്പറമ്പ് റിക്രിയേഷന്‍ ഹെല്‍ത്ത് ക്ലബ് ടീം അംഗങ്ങളും മുഹമ്മദ് ഷാഫി ടീം കോച്ചുമാണ്.

പുഷ്പഗിരി ഗാന്ധിനഗര്‍ സ്വദേശിയും സര്‍ സയ്യിദ് കോളേജ് സീനിയര്‍ ക്ലര്‍ക്കുമാണ് മുഹമ്മദ് ഷാഫി.

വെള്ളാവ് സ്വദേശിയും കരിമ്പം സെക്ഷന്‍ കെ.എസ് ഇ ബി ജീവനക്കാരനുമാണ് ടി.വി.പ്രകാശന്‍.

കരിമ്പം സ്വദേശിയും കണ്ണൂര്‍ Tilex പാര്‍ട്ട്ണറുമാണ് കെ.പി.മുഹമ്മദ് ഇഖ്ബാല്‍.

മുഹമ്മദ് ഷാഫി നിരവധി ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളിലെ വിജയിയാണ്.