മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു, എന്‍.ജി.ഒ അസോസിയേഷന് കക്ഷിഭേദമന്യേ സ്വീകാര്യത.
പരിയാരം: ഒടുവില്‍ സര്‍ക്കാര്‍ കനിഞ്ഞു, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു.

ഇന്ന് വൈകുന്നേരത്തോടെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വന്നതായി ഇത് സംബന്ധിച്ച സമരത്തിന് നേതൃത്വം നല്‍കിയ
എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് കമ്മറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ പറഞ്ഞു.
ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കുന്നതിനായി വ്യത്യസ്തമായ സമരരീതികളിലൂടെ അധികൃതരുടെ ശ്രദ്ധയാകര്‍ഷിക്കുകയും,
മുഴുവന്‍ ആളുകള്‍ക്കും ശമ്പളം ലഭിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്ത എന്‍.ജി.ഒ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയഭേദമന്യേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.
