സുന്ദരിയും ജിഷയും സോമനും-പിന്നെ, മറ്റൊരാളും-പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതം

മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍.

നാലംഗസംഘം വയനാട് പടിഞ്ഞാറേത്തറയിലെ ഒരു റിസോര്‍ട്ടില്‍ എത്തിയതായാണ് വിവരം.

ഇന്നലെ രാത്രിയിലാണ് നാലംഗമാവോയിസ്റ്റ് സംഘം റിസോര്‍ട്ടിലെത്തിയത്.

ഇവര്‍ കബനിദളത്തില്‍ ഉള്‍പ്പെടുന്ന സോമന്‍, സുന്ദരി, ജിഷ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രാത്രിയില്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കുറച്ചുകാലമായി കര്‍ണാടക അതിര്‍ത്തിയിലേക്ക് പ്രവര്‍ത്തനം മാറ്റിയ സംഘം കാട്ടിനുള്ളില്‍ ഉള്ളതായി വിവരം കിട്ടിയതിന്റെ

അടിസ്ഥാനത്തില്‍ വന്‍ പോലീസ് സംഘം തെരച്ചില്‍ ആരംഭിച്ചതായി വിവരമുണ്ട്‌.  കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.