എം.എന്‍.പൂമംഗലം തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ പ്രസിഡന്റ്

തളിപ്പറമ്പ്: തളിപ്പറമ്പ് കോ-ഓപ്പറേറ്റിവ് സ്‌റ്റോറിനെ ഇനി എം.എന്‍.പൂമംഗലം നയിക്കും.

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 2022-27 വര്‍ഷത്തെ പുതിയ ഭരണസമിതി അംഗങ്ങള്‍ ഇന്നലെ യോഗം ചേര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എന്‍.പൂമംഗത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

നഗരസഭാ കൗണ്‍സിലര്‍ സി.പി മനോജാണ് വൈസ് പ്രസിഡന്റ്. ഹോണററി സെക്രട്ടറിയായി വി.പി.ഗോപിനാഥനെയും തെരഞ്ഞെടുത്തു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, സ്റ്റോറിന്റെ മുന്‍ പ്രസിഡന്റ് കെ.ദാമോദരന്‍, പി.പി.വല്‍സല, കെ.വി.ഗായത്രി, കെ. സരോജിനി ടീച്ചര്‍ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍.

ജൂനിയര്‍ കോ-ഓപ്പററ്റീവ് ഇന്‍സ്‌പെക്ടര്‍ ഷൈമ പാവൂര്‍ വരണാധികാരിയായിരുന്നു.

തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് അഡ്വ: ടി.ആര്‍ മോഹന്‍ദാസ്, രജനി രമാനന്ദ്, സി.വി.സോമനാഥന്‍, കെ.രമേശന്‍,

പി.വി.നാണു, പി.വി.രുഗ്മിണി, മാവില പത്മനാഭന്‍, വി.അഭിലാഷ്, മധു തറച്ചാണ്ടി, ഗോവിന്ദന്‍ പുളിമ്പറമ്പ്, കെ.സുനോജ്, ദീപ രഞ്ജിത്ത്, കെ.സി.തിലകന്‍, സി.വി.വരുണ്‍, മുരളി പൂക്കോത്ത്, കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.

ഒരു കാലഘട്ടത്തില്‍ തളിപ്പറമ്പിന്റെ അഭിമാനമായിരുന്ന കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ സുവര്‍ണകാലം തിരികെ കൊണ്ടുവരുമെന്ന് ഭരണസമിതി പ്രസിഡന്റ് എം.എന്‍.പൂമംഗലം പറഞ്ഞു.